Kerala Rain Alert: മഴ ശക്തമാകും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാലാവസ്ഥ മുന്നറിയിപ്പ്
Yellow alert declared for Kannur and Kasaragod districts of Kerala on September 22: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴ പെയ്‌തേക്കും. കാലാവസ്ഥ വകുപ്പ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് മുതല്‍ 24ന് ഉച്ചയ്ക്ക് 2.30 വരെ കടലാക്രമണത്തിനും സാധ്യത

Image for representation purpose only
Yellow alert in two districts of Kerala today: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍-115.5 മില്ലിമീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. ഗ്രീന്‍ അലര്‍ട്ടുള്ള ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
സെപ്തംബര്‍ 25 വരെയുള്ള മുന്നറിയിപ്പുകളാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ 23 മുതല്‍ 25 വരെയുള്ള തീയതികളില്‍ ഒരു ജില്ലയിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എല്ലാ ജില്ലയിലും ഈ ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ടാണ്.
ന്യൂനമര്‍ദ്ദ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ഒന്നിലേറെ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക സൂചനകള്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ ബംഗ്ലാദേശ് തീരത്തിനും മ്യാന്‍മറിനും സമീപമാകും ഇത് രൂപപ്പെടുന്നത്.
25-ാം തീയതിയോടെ രണ്ടാമതത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാം. ഇത് 27-ഓടെ ആന്ധ്രാ-ഒഡീഷ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. വരും ദിവസങ്ങളില്‍ മഴ ശക്താകാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക മുന്നറിയിപ്പുകള്‍ ഉടന്‍ പ്രതീക്ഷിക്കാം.
Also Read: La Nina: ലാനിന വരുന്നു, ഇനി കൊടും തണുപ്പ്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
അതേസമയം, കേരള തീരത്ത് ഇന്ന് മുതല്‍ 24ന് ഉച്ചയ്ക്ക് 2.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളും, തീരവദേശവാസികളും ജാഗ്രത പാലിക്കണം.