AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rain alert today: ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് അലർട്ട്

ചക്രവാത ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതുകൊണ്ട് കേരളത്തിൽ അടുത്ത 7 ദിവസം ഇടിയ്ക്കും മിന്നലിനും സാധ്യതയുണ്ട്.

Rain alert today: ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് അലർട്ട്
Aswathy Balachandran
Aswathy Balachandran | Published: 17 May 2024 | 06:21 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേലിന് പിന്നാലെ ആശ്വാസമായി എത്തിയ മഴ കടുക്കുന്നതായി റിപ്പോർട്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിൽക്കുന്നു.

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, വയനാട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മെയ് 20വരെ വിവിധ ജില്ലകളിൽ ആയി ജാ​ഗ്രതാ നിർദ്ദേശമുള്ളത്. അന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകും എന്ന് പറയുന്നു. കൂടാതെ അന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകും. വ്യക്തമായി പറഞ്ഞാൽ മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുള്ളതായാണ് റിപ്പോർട്ട്.
മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴ പെയ്തേക്കും. അതിനാൽ ഈ ജില്ലകളിൽ അന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും മെയ് 19ന് ശക്തമായ മഴയുണ്ടാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മെയ് 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം യെല്ലോ അലർട്ടാണ് അന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

തമിഴ് നാട് തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. അതിനാൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ തെക്കൻ കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേർന്നേക്കും. മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായും തെക്കൻ തമിഴ് നാട് തീരത്തിനും കോമറിൻ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു എന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയി്കുന്നു.

ചക്രവാത ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതുകൊണ്ട് കേരളത്തിൽ അടുത്ത 7 ദിവസം ഇടിയ്ക്കും മിന്നലിനും സാധ്യതയുണ്ട്. ഒപ്പം മണിക്കൂറിൽ 49-50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശിയേക്കാം. തുടർന്ന് ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20 ന് അതിതീവ്രമായ മഴക്കും സാധ്യത പറയുന്നു. മെയ്‌ 18 മുതൽ 19 വരെ ഒറ്റപെട്ട ഇടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും പറയുന്നു. മേയ് 16 മുതൽ 20 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.