Kerala Rain Alert: സംസ്ഥാനത്ത് പെരുമഴ! 9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിന് സാധ്യത

Kerala Rain Alert Today July 27 2025: ഇന്ന് മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Kerala Rain Alert: സംസ്ഥാനത്ത് പെരുമഴ! 9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിന് സാധ്യത

പ്രതീകാത്മക ചിത്രം

Published: 

27 Jul 2025 06:31 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപതു ജില്ലകളിൽ ഇന്ന് (ജൂലൈ 27) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ടുള്ളത്. മണിക്കുറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് പ്രകാരം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി മുതൽ കാസർകോടു വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും മറ്റു ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യത. ആലപ്പുഴ മുതൽ കാസർകോടു വരെയുള്ള ജില്ലകളുടെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

ഇന്ന് മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ (ജൂലൈ 28) നാല് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ജൂലൈ 28നും 29നും കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

അതേസമയം, കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിൽ എറണാകുളം ജില്ലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. പറവൂർ, കൊച്ചി എന്നിവിടങ്ങളിലായി ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ 19 വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്.

ALSO READ: ‘മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും’; വിവാദ ഓഡിയോയിൽ പാലോട് രവിയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തെറിച്ചു

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അപകട സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിർദേശം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്