Kerala Rain Alert: മഴ ഇവിടെ തന്നെയുണ്ട്! ദാ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്; ഇന്നത്തെ കാലാവസ്ഥ

Today Kerala Rain Alert: കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ ഈ ആഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി ഒരു സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വകുപ്പിൻ്റെ പ്രവചനം.

Kerala Rain Alert: മഴ ഇവിടെ തന്നെയുണ്ട്! ദാ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്; ഇന്നത്തെ കാലാവസ്ഥ

Kerala Rain

Published: 

02 Jan 2026 | 06:54 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാ വീണ്ടും മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി നിലനിന്നിരുന്ന തണുപ്പ് വിട്ടൊഴിയുകയാണ്. നിലവിൽ മലയോര മേഖലയൊഴിച്ചാൽ മറ്റെവിടെയും അതിശൈത്യം അനുഭവപ്പെടുന്നില്ല. പകൽ സമയത്ത് അതികഠിനമായ ചൂടാണ് മിക്ക ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നത്.

തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനം ഒഴിവാക്കുക.

ALSO READ: മഴയും വെയിലും ഒന്നിച്ച്, മുന്നറിയിപ്പ് ഈ ജില്ലക്കാർക്ക്; കാലാവസ്ഥ ഇങ്ങനെ…

കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ ഈ ആഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി ഒരു സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വകുപ്പിൻ്റെ പ്രവചനം.

തുലാവർഷം കേരളത്തെ ചതിച്ചോ?

കേരളത്തിൽ 2025ൽ തുലാവർഷ മഴയിൽ 21 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 491.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കാലവർഷ കണക്കിലും ഇത്തവണ 13 ശതമാനം കുറവുണ്ടായിട്ടുണ്ട്. തുലാവർഷത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 550 മില്ലിമീറ്റർ മഴയാണ് പെയ്തത്.

ഏറ്റവും കുറവ് ലഭിച്ചത് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 22 ശതമാനം കുറവാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊതുവെ എല്ലാ ജില്ലകളിലും തുലാവർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവാണ് ലഭിച്ചത്. അതിനാൽ വരുന്ന വേനലിൽ മഴയുടെ കുറവ് കേരളത്തെ കാര്യമായി ബാധിച്ചേക്കാം.

ഈ ആഹാരങ്ങള്‍ ഒന്നിച്ച് കഴിക്കരുത്‌
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു... ക്ഷീണം അകറ്റാൻ കഴിക്കേണ്ട പഴങ്ങൾ.
പ്രമേഹ രോഗികള്‍ക്ക് മത്തന്‍ കഴിക്കാമോ?
ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്