Kerala Rain Alert Update: തിരുവോണത്തിന് മഴ കുറയും? ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert Update: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

Kerala Rain Alert Update: തിരുവോണത്തിന് മഴ കുറയും? ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert

Published: 

04 Sep 2025 | 02:00 PM

സംസ്ഥാനത്ത് തിരുവോണനാളായ നാളെ മുതൽ മഴ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ, ഇന്ന് വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:’18 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾ ഇരകളാക്കപ്പെട്ടു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആർ സമർപ്പിച്ചു

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Follow Us
Related Stories
ചപ്പാത്തിക്കട നടത്തിവന്ന വീട്ടമ്മ മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരിച്ചു
Guruvayoor Vrishchika Ekadashi: ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ
Arjun Ayanki: ആയങ്കിയെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരല്ലെന്ന് ഇപി ജയരാജൻ; കാപ്പയിൽ പൂട്ടാൻ വളപട്ടണം പോലീസ്
11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ; സങ്കടം മാറാതെ തീരം!
Kerala Lottery Result Today: ഭാഗ്യം ഭാഗ്യതാരയിലൂടെ! ലോട്ടറി ഫലം പുറത്ത്
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു