Kerala Rain Prediction: ഫ്രെബ്രുവരിയിലുമില്ല, ഇനി മാർച്ചിലോ? കേരളത്തിൽ ഇനി മഴ എപ്പോൾ

Kerala Weather Update February and March: ഫെബ്രുവരി 18 വരെയും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ പ്രവചിച്ചിട്ടില്ല. സ്വകാര്യ കാലാവസ്ഥ ഏജൻസിയായ അക്വ്യു വെതറിൻ്റെ മാസം തോറുമുള്ള പ്രവചനത്തിലും മഴക്ക് സാധ്യതയില്ല

Kerala Rain Prediction: ഫ്രെബ്രുവരിയിലുമില്ല, ഇനി മാർച്ചിലോ? കേരളത്തിൽ ഇനി മഴ എപ്പോൾ

Kerala Rain Alert Updates February

Published: 

14 Feb 2025 15:14 PM

സംസ്ഥാനം ചുട്ടു പൊള്ളുകയാണ്. അവിടെയും ഇവിടെയുമായി പെയ്ത ചാറ്റൽ മഴ മാറ്റി നിർത്തിയാൽ കാര്യമായി ഒരിടത്തും കഴിഞ്ഞ രണ്ട് മാസമായി മഴ എത്തിയിട്ടില്ല. ഗ്രാമീണ മേഖലകളിലെ വരെ കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇത്തരത്തിൽ തുടർന്നാൽ കുംഭമാസം ഒരു തരി മഴയില്ലാതെ നട്ടതും നനച്ചതുമൊക്കെ കരിഞ്ഞ് പോവാനാണ് സാധ്യത. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം എന്നൊക്കെയാണ് പഴഞ്ചൊല്ലിൽ പറയുന്നതെങ്കിലും അങ്ങനെയൊരു മഴ ഉടനെയെങ്ങും പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മഴ പ്രവചനത്തിൽ പറയുന്നു.

അടുത്ത 18 വരെയും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ പ്രവചിച്ചിട്ടില്ല. എന്നാൽ സ്വകാര്യ കാലാവസ്ഥ ഏജൻസിയായ അക്വ്യു വെതറിൻ്റെ മാസം തോറുമുള്ള പ്രവചനത്തിൽ ഒരു ദിവസം പോലും മഴക്ക് സാധ്യതയില്ല. ചില ദിവസങ്ങളിൽ മൂടിക്കെട്ടിയ അന്തരീഷം മാറ്റി നിർത്തിയാൽ മഴ ഉണ്ടാവില്ല.

ഇനി മഴ

അക്വ്യു വെതറിൻ്റെ കണക്ക് പ്രകാരം മാർച്ചിലെ ആദ്യത്തെ ആഴ്ചയിൽ തന്നെ മഴ ആരംഭിക്കാനുള്ശ സാധ്യതയുണ്ട്. കൊച്ചി അടക്കമുള്ള പ്രദേശങ്ങളിലും മികച്ച മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും മാർച്ചിൽ 10-ൽ താഴെ ദിവസങ്ങളിൽ മാത്രമാണ് മഴക്ക് സാധ്യത പറഞ്ഞിരിക്കുന്നത്. മറ്റൊരു സ്വകാര്യ കാലാവസ്ഥ ഏജൻസി പങ്ക് വെച്ച വിവരങ്ങൾ പ്രകാരം ഫെബ്രുവരിയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും മഴ പ്രതീക്ഷിക്കാം. മാർച്ചിലും കുറഞ്ഞത് 5 ദിവസമെങ്കിലുമാണ് മഴ സാധ്യത പ്രവചനം ഹോളിഡേ-വെതർ.കോം പങ്ക് വെക്കുന്നത്.

കുടിവെള്ള ക്ഷാമം

മാർച്ചിലും, ഫെബ്രുവരിയിലും മഴ കാര്യമായി കനിഞ്ഞില്ലെങ്കിൽ എപ്രിൽ, മെയ് മാസങ്ങളുടെ ചൂടിൽ കുടിവെള്ള ക്ഷാമം അടക്കം ഗുരുതരമായ പ്രശ്നങ്ങളെ സംസ്ഥാനം അഭിമുഖീകരിക്കേണ്ടതായി വരും. നിലനിൽ 1500 ലിറ്റർ വെള്ളം വാഹനത്തിൽ എത്തിക്കുന്നതിന് കുറഞ്ഞത് 500 രൂപയും 3000 ലിറ്ററിന് 1000 രൂപയുമാണ് കൊടുക്കേണ്ടത്. കൊടും വേനലായാൽ ഇങ്ങനെ പോലും വെള്ളം ലഭിക്കാത്ത അവസ്ഥക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തിൻ്റെ ഗ്രാമീണ മേഖലകളിൽ പലയിടത്തും ശക്തമായ കുടിവെള്ള ക്ഷാമത്തിൻ്റെ സൂചനകൾ ഇപ്പോഴെ കാണാൻ സാധിക്കുന്നുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും