5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alerts : സംസ്ഥാനത്ത് മഴ ദുർബലമാകും; അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Kerala Rain Alerts Yellow Alert : സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Kerala Rain Alerts : സംസ്ഥാനത്ത് മഴ ദുർബലമാകും; അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Kerala Rain Alerts Yellow Alert (Image Courtesy – PTI)
abdul-basith
Abdul Basith | Published: 21 Jul 2024 07:08 AM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലൊഴികെ മറ്റെവിടെയും മഴ മുന്നറിയിപ്പില്ല. ഈ മാസം 24നും ഇതേ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ മഴ തുടരുമെങ്കിലും അതിശക്ത മഴയ്ക്ക് സാധ്യതയില്ല. ഈ മാസം അവസാനത്തോടെ വീണ്ടും സംസ്ഥാനത്ത് മഴ സജീവമാകാനുള്ള സാധ്യതയുമുണ്ട്. വടക്കൻ കേരളത്തിലാണ് മഴ സാധ്യത കൂടുതലുള്ളത്. അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും രണ്ടര മുതൽ 3.4 വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.1 മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Also Read : Kerala Rain Updates : കനത്ത മഴ ഇന്നും തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നലെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരുന്നു. ഇന്നലെ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ താമസിക്കുന്നവർക്ക് ഇന്നലെയും പ്രത്യേക ജാഗ്രതാനിർദ്ദേശമുണ്ടായിരുന്നു. തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആവാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും അറബിക്കടലിൽ ചക്രവാതച്ഛുഴിയും ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തിൽ മഴ തുടരുന്നത്.

ഇന്നലെ വയനാട് ജില്ലയിലെ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടർ അറിയിച്ചിരുന്നു. എന്നാൽ ഈ അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും ബാധകമല്ല. ജില്ലയിൽ തുറന്നിരിക്കുന്ന 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 421 കുടുംബങ്ങളിലെ 1403 പേരാണ് കഴിയുന്നത്.

 

Latest News