AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nipah Virus: നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തും

Nipah at Kerala : രോ​ഗം സ്ഥിരീകരിച്ച 14 കാരന്റെ നില ​ഗുരുതരമായി തുടരുകയാണ് എന്നാണ് വിവരം. ഇതിനിടെ കുട്ടിയുമായി സമ്പർക്കത്തിലുള്ള മലപ്പുറത്തുള്ളവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

Nipah Virus: നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തും
Aswathy Balachandran
Aswathy Balachandran | Published: 21 Jul 2024 | 07:55 AM

കോഴിക്കോട്: നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തുമെന്ന് അധികൃതർ അറിയിച്ചു. മോണോക്ലോണൽ ആന്റിബോഡിയാണ് ഇന്നെത്തുന്നത്. രോ​ഗം സ്ഥിരീകരിച്ച 14 കാരന്റെ നില ​ഗുരുതരമായി തുടരുകയാണ് എന്നാണ് വിവരം. ഇതിനിടെ കുട്ടിയുമായി സമ്പർക്കത്തിലുള്ള മലപ്പുറത്തുള്ളവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ബ്രൈറ്റ് ട്യൂഷൻ സെന്റ‍ർ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്പിറ്റൽ എമർജൻസി ഐസിയു എന്നിവിടങ്ങളിൽ കുട്ടി ജൂലൈ 11 മുതൽ 15 വരെയുളള ദിവസങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ മുതൽ രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ നടക്കുന്നുണ്ട്. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികൾ മലപ്പുറം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ – നിപ ഭീതിയില്‍ സംസ്ഥാനം: മാസ്‌ക് ഇല്ലാതെ പുറത്ത് പോവരുത്, പാണ്ടിക്കാടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത നിര്‍ദേശ

ഐസൊലേഷൻ വാർഡൊരുക്കിയത് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിച്ച്

ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോ​ഗബാധിതനായ കുട്ടിയ്ക്ക് ഐസൊലേഷൻ വാർഡൊരുക്കിയത്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ കൊണ്ടുവന്നശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂറാണ് ആംബുലൻസിൽ കാത്തിരിക്കേണ്ടിവന്നത് എന്നത് ചർച്ചയാകുന്നുണ്ട്.

മെഡിക്കൽകോളേജിൽ കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ് ഐസൊലേഷൻ വാർഡൊരുക്കുന്നതിൽ വീഴ്ച പറ്റാൻ കാരണമെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഐസൊലേഷൻ വാർഡാക്കിയ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്. ഇതിനായി ആദ്യം പോവാർഡിലെ ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് പേവാർഡിലെ ഐസൊലേഷൻ മുറിയുടെ താക്കോൽ ലഭിക്കാതെ വന്നപ്പോഴാണ് ചുറ്റിക പ്രയോ​ഗിക്കേണ്ടി വന്നത്.