Kerala Rain Alert: ഉച്ചകഴിഞ്ഞ് മാനം കറുക്കും, മഴ പെയ്യും; മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Heavy Rain Alert in Kerala: കേരളത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

Kerala Rain Alert: ഉച്ചകഴിഞ്ഞ് മാനം കറുക്കും, മഴ പെയ്യും; മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പ്രതീകാത്മക ചിത്രം

Published: 

25 Nov 2026 | 02:25 PM

കേരളത്തില്‍ ഇന്ന് (നവംബര്‍ 25) ഉച്ചകഴിഞ്ഞ് മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (നവംബര്‍ 26) മറ്റന്നാളും ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

28, 29 തീയതികളില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലയിലും മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നു. ഇന്ന് മുതല്‍ നവംബര്‍ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജാഗ്രത പാലിക്കണം

ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം. മിന്നലിന്റെ തുടക്ക ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടന്‍ മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.

Also Read: Air Quality: കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായുഗുണനിലവാരം പഠിക്കും; വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോള്‍ വാതിലും ജനലും അടച്ചിടാന്‍ മറക്കരുത്. അതുപോലെ, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാനും പാടില്ല. കെട്ടിടനത്തിനകത്ത് തന്നെ ഇരിക്കുക. എന്നാല്‍ തറയിലോ ഭിത്തിയിലോ തൊടാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം അരുത്. ഇത്തരം സമയങ്ങളില്‍ ടെലഫോണ്‍ ഉപയോഗിക്കാനും പാടില്ല.

ശബരിമലയില്‍ മുന്നറിയിപ്പ്‌

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 24 മണിക്കൂറില്‍ 7-11 സെന്റി മീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും നിലനില്‍ക്കുന്നു. നവംബര്‍ 27 വരെ സന്നിധാനത്തും, പമ്പയിലും, നിലക്കലും ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ (മണിക്കൂറില്‍ രണ്ട് സെന്റിമീറ്റര്‍ വരെ) ആയ മഴയ്‌ക്കോ, ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.

English Summary

Isolated heavy rain is likely across several parts of Kerala this afternoon. The IMD has issued a yellow alert for nine districts today, including Thiruvananthapuram, Ernakulam, and Kozhikode. Seven southern and central districts will remain under a yellow alert tomorrow and the day after. No warnings are issued for November 28 and 29, though moderate rainfall is expected statewide.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Women Entry: ശബരിമല യുവതി പ്രവേശനം: വിധി ക്രിസ്തുമസ് അവധിക്ക് മുൻപുണ്ടായേക്കും
Attukal pongala 2027: ആറ്റുകാൽ പൊങ്കാലയ്ക്ക് സ്റ്റീൽ അടുപ്പ് വേണ്ട; ചുടുകല്ല് മാറ്റില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി
ആരും ശബ്ദിക്കരുത്! ഷാഫിയോട് മറുപടി കൊടുക്കാൻ നിൽക്കരുതെന്ന് കെപിസിസി; രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ ബന്ധപ്പെട്ടു
കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് ബൈക്ക് തെറിച്ചു വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Sabarimala Update: ‘ഒരു ഭക്തനെയും തിരിച്ചയക്കില്ല’; റദ്ദാക്കിയ വിർച്വൽ ക്യൂ സ്ലോട്ടുകൾ 8 മണിക്കൂറിന് ശേഷം ലഭ്യമാകും
Kerala Weather Update: അഞ്ച് ജില്ലകളിൽ അലർട്ട്; സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ