Kerala rain alert : ഇന്ന് ഇനി മഴയുണ്ടോ? നാളെയോ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്

IMD announces light to moderate rain: സംസ്ഥാന വ്യാപകമായി നേരിയത് മുതൽ മിതമായത് വരെയുള്ള മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

Kerala rain alert : ഇന്ന് ഇനി മഴയുണ്ടോ? നാളെയോ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്

Rain

Updated On: 

30 Oct 2025 14:01 PM

തിരുവനന്തപുരം: കേരളത്തിൽ നിന്ന് മഴയുടെ പിൻവാങ്ങിയതായി സൂചന. വരുന്ന അ‍ഞ്ചു ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിശോധിക്കുമ്പോഴാണ് ഇങ്ങനെ ഒരു നി​ഗമനത്തിലെത്താൻ കഴിയുക. ഇന്നുൾപ്പെടെ വരുന്ന ദിവസങ്ങളിലൊന്നും കേരളത്തിലെ ഒരു ജില്ലകളിലും മുന്നറിയപ്പ് പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ കനത്ത മഴയ്ക്കുള്ള സാധ്യതയും കാണുന്നില്ല. സംസ്ഥാന വ്യാപകമായി നേരിയത് മുതൽ മിതമായത് വരെയുള്ള മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശം ഇതിനിടെ അധികൃതർ പുറത്തിറക്കിയിരുന്നു.

ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നൽകുന്ന മുന്നറിയിപ്പ് പ്രകാരം കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോഗ്യപുരം വരെ) തീരങ്ങളിൽ ഇന്ന് രാത്രി 11:30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം ഏകദേശം 1.1 മീറ്റർ മുതൽ 1.3 മീറ്റർ വരെ ആകാൻ സാധ്യതയുണ്ട്.

 

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 

  • ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഈ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം. അപകട സാധ്യതയുണ്ട്.
  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.
  • മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
  • എല്ലാവരും ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും