Kerala Rain Alert: വരുന്നത് പെരുമഴ, കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
Kerala Rain Alert Tomorrow 25th July: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുന്‍ അറിയിപ്പില്‍ ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പില്‍ ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുന്‍ അറിയിപ്പില്‍ ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പില്‍ ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പില്‍ മറ്റ് ജില്ലകളിലെല്ലാം നാളെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് 26ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം അന്ന് യെല്ലോ അലര്‍ട്ടായിരിക്കും. 27ന് നിലവില്‍ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അന്ന് മഞ്ഞ അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളില്‍ പച്ച അലര്‍ട്ടാണ്.
നിലവിലെ മുന്നറിയിപ്പ് പ്രകാരം 28ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ അന്ന് പച്ച അലര്‍ട്ടാണ് നിലവിലുള്ളത്. എന്നാല്‍ കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പുകള്‍ പുതുക്കുന്നത് അനുസരിച്ച് നിലവിലെ അലര്‍ട്ടുകളില്‍ മാറ്റം വന്നേക്കാം.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലര്‍ട്ടാണ്.