AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert: ഇടിമിന്നൽ, കാറ്റ് മഴ…സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Kerala Rain update, IMD Issues Yellow alert : ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയും കാറ്റും കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Kerala rain alert: ഇടിമിന്നൽ, കാറ്റ് മഴ…സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Kerala Rain Alert Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 01 Jul 2025 17:19 PM

തിരുവനന്തപുരം: കേരളത്തിൽ അടുത്ത കുറച്ച് മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

മഴയും കാറ്റും സാധ്യതയുള്ള ജില്ലകൾ

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇടത്തരം മഴയും 40 കി.മീ/മണിക്കൂർ വേഗതയിൽ കാറ്റും വീശുമെന്ന് അധികൃതർ അറിയിച്ചു. ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയും കാറ്റും കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

 

ശക്തമായ കാറ്റ് സാധ്യതയുള്ള പ്രദേശങ്ങൾ

 

  • മണിക്കൂറിൽ 45-55 കി.മീ (ചിലപ്പോൾ 65 കി.മീ വരെ) വേഗതയിൽ: സോമാലിയൻ തീരം, ഒമാൻ-യമൻ തീരങ്ങൾ, മധ്യ, വടക്കൻ അറബിക്കടൽ പ്രദേശങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം.
  • മണിക്കൂറിൽ 40-50 കി.മീ (ചിലപ്പോൾ 60 കി.മീ വരെ) വേഗതയിൽ: മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡീഷ തീരം, പശ്ചിമ ബംഗാൾ തീരം, ബംഗ്ലാദേശ് തീരം, ആൻഡമാൻ കടൽ.

ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 

അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ

 

യെല്ലോ അലർട്ട്

  1. 02 ബുധൻ: കണ്ണൂർ, കാസറഗോഡ്
  2. 03 വ്യാഴം: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  3. 04 വെള്ളി: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതിനെ തുടർന്ന് ഞായറാഴ്ച്ച ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരുന്നു. വൃഷ്ട്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടർന്നാണ് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഇതേതുടർന്ന് നദികളുടെ തീരത്ത് തമാസിക്കുന്ന് പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.