Ration Update: റേഷകട നാളെയും മറ്റന്നാളും അവധി, നവംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ

Kerala Ration Update For November Month: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (നവംബർ 1,2) റേഷൻ കടകൾ അവധിയായിരിക്കും. ഒക്ടോബർ മാസത്തേക്കുള്ള റേഷൻ വിതരണം ഇന്നത്തോടെ ( ഒക്ടോബർ 31 ) അവസാനിച്ചു. നവംബർ മാസത്തിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതലാണ് (നവംബർ 3) ആരംഭിക്കുക. അന്ത്യോദയ അന്ന യോ​ജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

Ration Update: റേഷകട നാളെയും മറ്റന്നാളും അവധി, നവംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ

പ്രതീകാത്മക ചിത്രം

Updated On: 

31 Oct 2026 | 07:42 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (നവംബർ 1,2) റേഷൻ കടകൾ അവധിയായിരിക്കും. ഒക്ടോബർ മാസത്തേക്കുള്ള റേഷൻ വിതരണം ഇന്നത്തോടെ ( ഒക്ടോബർ 31 ) അവസാനിച്ചു. നവംബർ മാസത്തിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതലാണ് (നവംബർ 3) ആരംഭിക്കുക.

നവംബർ മാസത്തിലെ റേഷൻ വിതരണം

അന്ത്യോദയ അന്ന യോ​ജന AAY –അന്ത്യോദയ അന്ന യോ​ജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും

മുൻ​ഗണനാ വിഭാ​ഗം PHH – മുൻ​ഗണനാ വിഭാ​ഗം PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി 4 പായ്കറ്റ് ആട്ട, 9 രൂപാ നിരക്കിൽ, ലഭിക്കുന്നതാണ്

Also Read: എടിഎം വഴി റേഷൻ വാങ്ങാം! ആദ്യ പരീക്ഷണം തിരുവനന്തപുരത്ത്

പൊതു വിഭാഗം സബ്‌സിഡി (NPS) – എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലും സ്പെഷ്യൽ വിഹിതമായി 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിലും 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപാ നിരക്കിലു, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.
സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും കിട്ടുന്നതാണ്.

പൊതു വിഭാഗം (NPNS) – പൊതു വിഭാഗം NPNS കാർഡിന് 6 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും കൂടാതെ സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 നിരക്കിലും, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ ​ഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപക്ക് വാങ്ങാം.

പൊതു വിഭാഗം സ്ഥാപനം (NPI) – NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ വിലയിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപക്ക് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും. കൂടാടെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപക്ക് കിട്ടുന്നതാണ്.
ഇതിന് പുറമെ, അതാത് റേഷൻ കടകളിൽ ബാക്കിയുള്ള OMSS Special അരിയുടെ സ്റ്റോക്കിനനുസരിച്ച്, NPS, NPNS, NPI കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ​ ​ഗ്രാം അരിയും . PHH കാർഡകൾക്ക് അധിക വിഹിതമായി പരമാവധി 3 കിലോ അരിയ്യം കിലോയ് 26 രൂപ നിരക്കിൽ കിട്ടുന്നതാണ്.

മണ്ണെണ്ണ വിഹിതം ഇങ്ങനെ

2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും കിട്ടുന്നതാണ്.

English Summary

Ration shops in the state will remain closed tomorrow and the day after (November 1 and 2). The distribution of rations for the month of October concluded today (October 31). The distribution of rations for the month of November will commence on Tuesday (November 3).

Loading...
Unable to load recommendations.
Follow Us
Related Stories
ബാർ ലൈസൻസ് വിവാ​ദം, തീരുമാനം നിയമാനുസൃതമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി
വ്യാജ നെയ്യ് തട്ടിപ്പിലെ പങ്കാളി കുറഞ്ഞ തുക ക്വാട്ട് ചെയ്തു; ശബരിമല നെയ് ടെൻഡറുകൾ റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala Weather Alert: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുരാസു ആഞ്ഞടിക്കുമോ? കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result: വേഗം നോക്കിക്കോ, ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം അറിയാം
Mammotty: സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന മുഖം ഉള്ളവരെയും ഇല്ലാത്തവരെയും സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക; മമ്മൂട്ടി
ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?