AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Opening 2025: സ്കൂൾ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന ബാലിക ഓടയിൽ വീണ് മരിച്ചു

Child Fallen Into Drain: പന്മന കളരി തളിയാഴ്ചയില്‍ വെച്ചാണ് അപകടമുണ്ടായത്. ഒന്നരമാസം മുമ്പ് മുത്തച്ഛന്റെയും മുത്തശിയുടെയും കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ബാലിക. വീടിന് സമീപമുള്ള ഓടയുടെ സ്ലാബില്‍ കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Kerala School Opening 2025: സ്കൂൾ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന ബാലിക ഓടയിൽ വീണ് മരിച്ചു
അക്ഷിക Image Credit source: Social Media
shiji-mk
Shiji M K | Published: 02 Jun 2025 06:40 AM

കൊല്ലം: പുതിയ അധ്യയന വര്‍ഷം സ്‌കൂളില്‍ പോകാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ബാലിക ഓടയില്‍ വീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര പാലവിളയില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകള്‍ അക്ഷിക (നാലര) ആണ് മരിച്ചത്.

പന്മന കളരി തളിയാഴ്ചയില്‍ വെച്ചാണ് അപകടമുണ്ടായത്. ഒന്നരമാസം മുമ്പ് മുത്തച്ഛന്റെയും മുത്തശിയുടെയും കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ബാലിക. വീടിന് സമീപമുള്ള ഓടയുടെ സ്ലാബില്‍ കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ലാബില്ലാത്ത ഓടയിലേക്ക് അക്ഷിക വീഴുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ഓടയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു. വീണ സ്ഥലത്ത് നിന്നും മുന്നൂറ് മീറ്റര്‍ മാറിയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്ലസ് ടു വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം കാരശേരി കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യയാണ് മരിച്ചത്.

Also Read: Chathapuram Babu: ജയശ്രീ തനിച്ചായി, ചാത്തപുരം ബാബുവിന് വിട

അനന്യയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വിദ്യാര്‍ഥിയാണ്.