AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram Death: മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Housewife Dies After Cake Gets Stuck in Throat: കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്ത്യം. ഏകമകള്‍ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ച (മെയ് 31) നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്.

Malappuram Death: മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Unsplash
shiji-mk
Shiji M K | Published: 01 Jun 2025 06:55 AM

താനൂര്‍: കേക്ക് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ചു. ഏകമകളുടെ വിവാഹത്തലേന്ന് ചായയ്‌ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയില്‍ കുടുങ്ങിയാണ് മാതാവിന്റെ മരണം. മലപ്പുറം എടവണ്ണ ഒതായി ചെമ്പന്‍ ഇസ്ഹാഖിന്റെ ഭാര്യ സൈനബയാണ് (44) മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്ത്യം. ഏകമകള്‍ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ച (മെയ് 31) നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്.

മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ മകളുടെ നിക്കാഹ് ചടങ്ങുകള്‍ ലളിതമായി വെള്ളിയാഴ്ച നടത്തി. എന്നാല്‍ മറ്റ് ചടങ്ങുകളെല്ലാം തന്നെ മാറ്റിവെച്ചു. താനാളൂര്‍ സ്വദേശികളായ പരേതരായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ഉണ്ണീമയുടെയും മകളാണ് സൈനബ.

മരണവീട്ടില്‍ പോയി മടങ്ങവേ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

കോഴിക്കോട്: മരണവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ചേറോട് ഭാഗത്ത് വെച്ച് റെയില്‍വേപാലം മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് ട്രെയിനാണ് ഇവരെ ഇടിച്ചത്. പുത്തൂര്‍ കല്യാണ്‍ ഭവനില്‍ പ്രഭാവതിയാണ് മരണപ്പെട്ടത്.

Also Read: Black Money Seized: പാലക്കാട്ട് വൻ കള്ളപ്പണവേട്ട; 17 ലക്ഷം രൂപ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായ ബാലനാണ് ഭര്‍ത്താവ്. നിലവില്‍ വടകര ജില്ലാ മോര്‍ച്ചറിയാണ് മൃതദേഹം.