Kerala SIR: എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
Kerala SIR Document Submission Last Date: നേരത്തെ 22ാം തീയതി വരെയായിരുന്ന് സമയം നൽകിയത്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ആണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകിയതിനാൽ കേരളത്തിലെ എസ്ഐആറിൻ്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.

Kerala Sir
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആശ്വാസ വാർത്ത. രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പേരില്ലാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ ഈ മാസം 30ാം തീയതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്.
നേരത്തെ 22ാം തീയതി വരെയായിരുന്ന് സമയം നൽകിയത്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ആണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടി നൽകിയത്. രേഖകൾ സമർപ്പിക്കുന്നതിന് സമയം നീട്ടി നൽകണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു.
ALSO READ: ട്രെയിനിൽ ഇറങ്ങി ഫ്ലൈറ്റിലേക്ക് , സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
കൂടാതെ എസ്ഐർ കരട് പട്ടികയിൽ നിന്ന് അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. പട്ടികയിൽ നിന്നും നിലവിൽ പുറത്തായവർക്ക് പരാതി നൽകാനുള്ള സമയവും നീട്ടി നൽകണമെന്നാണ് കോടതി നിർദ്ദേശം. വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള ജനങ്ങളുടെ അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
സമയം നീട്ടി നൽകിയതിനാൽ കേരളത്തിലെ എസ്ഐആറിൻ്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയിൽ നിന്ന് ഒഴിവായവർക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീം കോടതി സമയം നീട്ടാൻ ഉത്തരവിട്ടത്. ഫെബ്രുവരി 21 ന് എസ്ഐആറിൻ്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ.