Sthree Suraksha Pension: സ്ത്രീ സുരക്ഷ പെൻഷൻ കാത്ത് കാൽ കുഴയും; ഇനിയും ഒരുപാട് പഠിക്കാനുണ്ട്

Kerala Yet to Decide on Sthree Suraksha Pension Following Detailed Study: സ്ത്രീ സുരക്ഷ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാവപ്പെട്ട സ്ത്രീകളോട് മുഖ്യമന്ത്രി എന്തിനാണ് വീറും വാശിയും കാണിക്കുന്നതെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിക്കുന്നുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയം നോട്ടീസും കൊണ്ടുവന്നിരുന്നു.

Sthree Suraksha Pension: സ്ത്രീ സുരക്ഷ പെൻഷൻ കാത്ത് കാൽ കുഴയും; ഇനിയും ഒരുപാട് പഠിക്കാനുണ്ട്

പ്രതീകാത്മക ചിത്രം

Published: 

29 Jun 2026 | 02:36 PM

സ്ത്രീ സുരക്ഷ പെന്‍ഷന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടതായി വരും. സ്ത്രീ സുരക്ഷ പെന്‍ഷനെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പദ്ധതിയുമായി ഉടന്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വിഡി സതീശന്‍ സര്‍ക്കാര്‍ എന്ന് വിലയിരുത്താം. പഠനത്തിനെല്ലാം ശേഷം പദ്ധതി അവസാനിപ്പിക്കാനാണോ ലക്ഷ്യമെന്ന കാര്യത്തിലും വ്യക്തതയില്ല.

എന്തിനിത്ര പിടിവാശിയെന്ന് പ്രതിപക്ഷം

സ്ത്രീ സുരക്ഷ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാവപ്പെട്ട സ്ത്രീകളോട് മുഖ്യമന്ത്രി എന്തിനാണ് വീറും വാശിയും കാണിക്കുന്നതെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിക്കുന്നുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയം നോട്ടീസും കൊണ്ടുവന്നിരുന്നു. പദ്ധതിയുടെ സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. നടപടിക്രമങ്ങള്‍ വൈകിയതിനാലാണ് വിതരണം ഫെബ്രുവരി നീണ്ടതെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

പദ്ധതി വേണ്ടെന്ന് വെച്ചിട്ടില്ലാണ് സര്‍ക്കാര്‍ വാദം. പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്ത്രീ വോട്ടര്‍മാരെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ത്ഥ സ്ത്രീപക്ഷം തങ്ങളാണെന്ന് വിഡി സതീശന്‍ പറയുമ്പോഴും, സ്ത്രീ സുരക്ഷ പെന്‍ഷനെ കുറിച്ച് മാത്രം വ്യക്തതയില്ല.

സ്ത്രീ സുരക്ഷ പെന്‍ഷന്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അവസാന നാളിലാണ്. സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് മുന്‍ സര്‍ക്കാരെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തുന്നു. നിലവില്‍ ഈ പദ്ധതിയക്കായി 1,770 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച പദ്ധതിയായതിനാല്‍ ഫീല്‍ഡ് തലത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി.

Also Read: Sthree Suraksha Pension: സ്ത്രീ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ കൈവിട്ടു; തീരുമാനം ഉടന്‍ ഉണ്ടാകില്ല, കാത്തിരിപ്പ് നീളും

ഗുണഭോക്താക്കളിലും പ്രശ്‌നം

സ്ത്രീ സുരക്ഷ പെന്‍ഷന് വേണ്ടി ഗുണഭോക്താക്കളെ കണ്ടെത്തിയതിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ആരോപണം. പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക വിശദമായി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നില്ല. സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ നിര്‍ദേശിച്ചവര്‍ക്കാണ് പണം നല്‍കിയതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.

പദ്ധതിയില്‍ ഉള്ളതെല്ലാം പാര്‍ട്ടിക്കാരോ?

മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ധാരാളം ആളുകള്‍ കേരളത്തിലുണ്ട്. സ്ത്രീ സുരക്ഷ പെന്‍ഷന് അപേക്ഷിക്കാനായി സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ രേഖകളും തങ്ങള്‍ സമര്‍പ്പിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ ലഭിച്ചതെന്നും ഗുണഭോക്താക്കള്‍ പറയുന്നു. തങ്ങള്‍ക്ക് വേണ്ടി ആരും സംസാരിച്ചിട്ടില്ലെന്നും അവര്‍.

35 നും 60 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു സര്‍ക്കാര്‍ പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്. അപേക്ഷകര്‍ സര്‍ക്കാരിന്റെ മറ്റ് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ ആകരുത്, അപേക്ഷകര്‍ ബിപിഎല്‍, എഎഐ വിഭാഗത്തില്‍പെടുന്ന ആളുകള്‍ ആയിരിക്കണമെന്നും നിബന്ധന ഉണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരമായോ താത്കാലികമായോ ജോലി ചെയ്യുന്നവര്‍ക്കും അര്‍ഹത ഉണ്ടായിരുന്നില്ല.

English Summary

The Kerala government has not taken a final decision on the future of the Sthree Suraksha Pension scheme. Officials say inspections and detailed studies will be completed before a decision is made, creating uncertainty for beneficiaries.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം