AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vattiyoorkavu Election Result 2026: വട്ടിയൂർകാവ് പ്രശാന്തിനെ കൈവിട്ടു, ഇനി മുരളീധരൻ നയിക്കും; ശ്രീലേഖ എവിടെ?

Vattiyoorkavu Assembly Election Result 2026: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ അട്ടമറിയിലൂടെയാണ് ശ്രീലേഖ ബിജെപി വനിതാ കൗൺസിലർ സ്ഥാനത്തേക്ക് എത്തിയത്. അതേസമയം, വട്ടിയൂർക്കാവിനെ മുൻപ് നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള നേതാവെന്ന നിലയിൽ കെ മുരളീധരന് മണ്ഡലത്തിലുള്ള സ്വാധീനത്തെ ചെറുതായി കാണാൻ സാധിക്കില്ല ചെറുതല്ല. മണ്ഡലത്തിൽ യുഡിഎഫിൻ്റെ വോട്ടുകൾ തിരിച്ചുപിടിക്കാനും കോൺഗ്രസിലെ വിള്ളലുകൾ അടയ്ക്കാനും മുരളീധരന് സാധിക്കുമെന്ന് വിശ്വാസത്തിലാണ് പാർട്ടി.

Vattiyoorkavu Election Result 2026: വട്ടിയൂർകാവ് പ്രശാന്തിനെ കൈവിട്ടു, ഇനി മുരളീധരൻ നയിക്കും; ശ്രീലേഖ എവിടെ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 04 May 2026 | 03:58 PM

കേരള നിമയസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തലസ്ഥാന ന​ഗരിയിലെ രാഷ്ട്രീയത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ് വട്ടിയൂർക്കാവ്. ‍വികസനം എണ്ണിപ്പറഞ്ഞ് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്ത് ഭരണം തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ തോൽവി സമ്മതിക്കുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ യുഡിഎഫിൻ്റെ കെ മുരളീധരനാണ് മുന്നിലുണ്ടായിരുന്നത്. എന്നാൽ പിന്നീട് പി പ്രശാന്തിലേക്ക് വോട്ട് നില മാറിയെങ്കിലും, അവസാന സമയത്തോട് അടുത്തപ്പോൾ മുരളീധരൻ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 46739 വോട്ടുകൾ നേടിയാണ് മുരളീധരൻ മുന്നിൽ നിൽക്കുന്നത്. 41765 വോട്ടുകൾ നേടി പി പ്രശാന്ത് രണ്ടാം സ്ഥാനത്താണ്. 36109 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എൻഡിഎയുടെ ആർ ശ്രീലേഖ.

കഴിഞ്ഞ പത്ത് വർഷമായി എംഎൽഎ വി കെ പ്രശാന്തിൻ്റെ തട്ടകമാണ് വട്ടിയൂർക്കാവ്. ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതകൊണ്ട് തന്നെ അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചിരിക്കുമെന്നതായിരുന്ന ഇടതിൻ്റെ പ്രതീക്ഷ. ബിജെപിക്ക് മികച്ച വോട്ടുവിഹിതമുള്ള മണ്ഡലമെന്ന നിലയിൽ ശ്രീലേഖയുടെ വ്യക്തിപ്രഭാവം വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ അട്ടമറിയിലൂടെയാണ് ശ്രീലേഖ ബിജെപി വനിതാ കൗൺസിലർ സ്ഥാനത്തേക്ക് എത്തിയത്.

വട്ടിയൂർക്കാവിൻ്റെ മുൻ ചരിത്രം

എക്കാലവും നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. ഇത്തവണയും അക്കാര്യത്തിൽ മാറ്റമില്ല എന്നതാണ് സത്യം. രാഷ്ട്രീയ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ മണ്ഡലം 2021ൽ 64 ശതമനം പോളിംഗ് രേഖപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി കെ പ്രശാന്ത് വമ്പിച്ച വിജയം കൈവരിച്ചത്. ബിജെപിയിലെ അഡ്വ. വി വി രാജേഷിനെതിരെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് മണ്ഡലം കൈപ്പിടിയിലാക്കിയത്.

എന്നാൽ കഴിഞ്ഞ രണ്ട് തവണത്തെയും പോലെ എതിർ സ്ഥാനാർത്ഥികളെ ഇത്തവണ നിസാരമായി കാണാൻ സാധിക്കില്ല. കൗൺസിലർ സ്ഥാനത്തുള്ള ആർ ശ്രീലേഖയും കോൺ​ഗ്രസിൻ്റെ മണ്ണ് തിരിച്ചുപിടിക്കാൻ അർഹനായ മുരളീധരനും രണ്ടും കൽപിച്ച് തന്നെയാണ് രം​ഗത്തുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ ഇവിടെ ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഫലം പുറത്തുവരുമ്പോൾ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്.

മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ

2016-ലെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ്, 2019-ലെ ഉപതിരഞ്ഞെടുപ്പോടെ വമ്പിച്ച പൂരിപക്ഷത്തോടെയാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചേർന്നത്. മേയർ എന്ന നിലയിലുള്ള വി കെ പ്രശാന്തിൻ്റെ ജനപ്രീതി വോട്ടായി മാറിയത് 2021ലെ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തുണച്ചു. കെ മുരളീധരൻ എംപിയായതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലം നഷ്ടമായത് യുഡിഎഫിനേറ്റ കടുത്ത ആഘാതമായിരുന്നു.

2016ൽ 42 ശതമാനം വോട്ട് ഉണ്ടായിരുന്ന കോൺഗ്രസ് 2021ൽ 28 ശതമാനത്തിലേക്ക് ഇടിഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അതിനിടെ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു ബിജെപി. 2016 ലേതിനേക്കാൾ വോട്ടുകൾ 2021-ൽ ബിജെപി നേടിയെടുത്തത് വരാനിരിക്കുന്ന ഫലത്തിലും പ്രതിഫലിക്കുമോ എന്ന ചർച്ചകൾക്ക് കാരണമായി.

English Summary:

Kerala Assembly Election Result 2026 Declared On May 4th Monday. Amid Vote Counting, Vattiyoorkavu Constituency Is Looking For A Triangular Match. Vattiyoorkavu Constituency LDF Candidate V K Prasanth, UDF Candidate K Muralidharan, BJP Candidate R Sreelekha Are Major Influence In The Region.

Follow Us