AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates: മാനം കറുത്തു; ഇനി വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ

Kerala Weather Alert Today: ഇന്നലെ കേരളത്തിന്റെ പല ഭാ​ഗങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു ജില്ലയ്ക്കും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

Kerala Weather Updates: മാനം കറുത്തു; ഇനി വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ
Rain Alert TodayImage Credit source: PTI
Sarika KP
Sarika KP | Published: 14 Jan 2026 | 06:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നലെ കേരളത്തിന്റെ പല ഭാ​ഗങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു ജില്ലയ്ക്കും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മകരവിളക്ക് നടക്കുന്ന ഇന്ന് ശബരിമലയിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും.ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ പെയ്ത മഴയ്ക്ക് പിന്നാലെ കളമശ്ശേരി എച്ച് എം ടി – മണലിമുക്ക് കോൺക്രീറ്റ് റോഡിൽ കിലോമീറ്ററുകളോളം നുരയും പതയും പൊങ്ങി. ശക്തിയായി മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം പതഞ്ഞൊഴുകാറുണ്ട്. എന്നാൽ ഇവിടത്തെ കാഴ്ച അല്പം വ്യത്യസ്തമാണ്.

Also Read:സ്വർണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ നെയ്യ് വിൽപ്പനയിലും വെട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്

2025ലെ മഴക്കണക്കുകൾ

കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ വാർഷിക ദിനമഴ കണക്കുകൾ പ്രകാരം ആകെ 2924.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത് മൊത്തത്തിൽ ലഭിച്ച മഴയുടെ അളവിൽ വലിയ കുറവോ വർധനയോ ഉണ്ടായിട്ടില്ല.കാലവർഷം ആരംഭിച്ചതിന് ശേഷം 20 മുതൽ 30 ദിവസം മാത്രമാണ് മഴ ലഭിക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് മഴ ലഭിച്ചു. എന്നാൽ 2026-ൽ ഇതുവരെ ലഭിക്കാൻ സാധ്യതയുള്ള മഴ ലഭിച്ചിട്ടില്ല.