Kerala Weather Report: സംസ്ഥാനത്ത് ഇന്നും ‘ചൂടൻ’ ദിനം; 2 മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala Weather High Temperature: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala Weather Report: സംസ്ഥാനത്ത് ഇന്നും ചൂടൻ ദിനം; 2 മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

20 Feb 2025 | 07:54 AM

സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നുതന്നെ നിൽക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 20ന് സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പമുള്ള വായുവും ഉണ്ടാവും. അതുകൊണ്ട് തന്നെ അസ്വസ്ഥതതയുള്ള കാലാവസ്ഥയ്ക്കും ചൂടിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ചൂട് കൂടുമെന്നതിനാൽ ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Also Read: Kozhikode: കോഴിക്കോട് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ; ശമ്പളം ലഭിക്കാത്തതിനാലെന്ന് കുടുംബം

പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയുള്ള സമയത്ത് ശരീരത്തിൽ തുടർച്ചയായി ഏറെനേരം സൂര്യപ്രകാശം ഏൽകുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിയ്ക്കുക. മദ്യം, കാപ്പി, കാർബണേറ്റഡ് തുടങ്ങിയ ഡ്രിങ്കുകൾ ഒഴിവാക്കണം. ഇവ നിർജലീകരണമുണ്ടാക്കും. ഇളംനിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ ചെരിപ്പ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. തീപിടുത്തസാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കാട്ടുതീ സാധ്യതയുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കണം. വനംവകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ വായിസഞ്ചാരവും ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് നേരിട്ട് വെയിലേൽക്കുന്ന തരത്തിൽ അസംബ്ലികൾ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തരുത്. ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് ചൂട് ഏൽക്കാതിരിക്കാൻ സഹായിക്കുന്ന വസ്ത്രം ധരിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഇവർക്ക് ഇടയ്ക്ക് വിശ്രമിക്കാൻ സ്ഥാപനങ്ങൾ അനുവാദം നൽകണം.

ഉച്ചസമയത്ത് കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും കെട്ടിയിടുന്നതും മേയാൻ വിടുന്നതും ഒഴിവാക്കണം. കുട്ടികളെയും മക്കളെയും പാർക്ക് ചെയ്ത വാഹനങ്ങളിലിരുത്തി പോകരുത്. യാത്രയ്ക്ക് പോകുമ്പോൾ കയ്യിൽ കുടിവെള്ളം കരുതുക. മുന്നറിയിപ്പുകൾ കൃത്യമായി അനുസരിക്കുക.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ