Kerala Weather Update: മഴ വടക്കന്‍ ജില്ലകള്‍ വിട്ടുപോകുന്നില്ല! മെയ് 31 വരെ പേമാരി
Heavy Rainfall in Kerala: ജൂണ്‍ നാലോടെ കേരളത്തില്‍ കാലവര്‍ഷം സാധാരണനിലയിലാകും. മധ്യകേരളം മുതല്‍ വടക്കന്‍ കേരളത്തിലേക്കാണ് മഴയുടെ അളവ് കൂടുതല്‍. എന്നാല്‍ പരക്കെമഴ ഒരു ജില്ലയിലും അനുഭവപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിച്ചത് 611 മില്ലിമീറ്റര്‍ മഴയാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ മെയ് 31 വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തായി ശക്തിപ്രാപിച്ച ന്യൂനമര്‍ദം കാരണം കനത്തമഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതിനിടെ മറ്റൊരു മഴ കൂടിയുണ്ടാകും.
ജൂണ്‍ നാലോടെ കേരളത്തില്‍ കാലവര്‍ഷം സാധാരണനിലയിലാകും. മധ്യകേരളം മുതല്‍ വടക്കന്‍ കേരളത്തിലേക്കാണ് മഴയുടെ അളവ് കൂടുതല്‍. എന്നാല്‍ പരക്കെമഴ ഒരു ജില്ലയിലും അനുഭവപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിച്ചത് 611 മില്ലിമീറ്റര്‍ മഴയാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
മഴ കൂടുതല്‍ ലഭിച്ചത് കണ്ണൂരിലാണ്. കാലവര്‍ഷക്കാറ്റ് ശക്തമായാതാണ് മഴതീവ്രമാകുന്നതിന് വഴിവെച്ചത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയില്ലെന്നാണ് റഡാര്‍ ഗവേഷണ വിഭാഗം സൂചിപ്പിക്കുന്നത്.




അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
മഴ തുടര്‍ച്ചയായി ലഭിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ കനത്ത ജാഗ്രത തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.