AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Ship Accident: ചരക്കുകപ്പല്‍ മുങ്ങാന്‍ കാരണം സാങ്കേതികത്തകരാര്‍; ബല്ലാസ്റ്റില്‍ വെള്ളം നിറഞ്ഞ് കപ്പല്‍ ചെരിഞ്ഞു

Kochi Ship Accident Updates: കപ്പല്‍ചാലില്‍ നിന്നും 50 മീറ്റര്‍ താഴ്ചയിലാണ് നിലവില്‍ കപ്പലുള്ളത്. എന്നാല്‍ ഗതാഗതത്തിന് തടസമാകില്ല. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ ഒന്നും തന്നെ ഇല്ല. ആകെ 640 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇവയില്‍ 12 എണ്ണത്തിലാണ് കാത്സ്യം കാര്‍ബൈഡ് ഉണ്ടായിരുന്നത്. ഒന്ന് റബര്‍ ഓയില്‍ കണ്ടെയ്‌നറുമാണ്.

Kochi Ship Accident: ചരക്കുകപ്പല്‍ മുങ്ങാന്‍ കാരണം സാങ്കേതികത്തകരാര്‍; ബല്ലാസ്റ്റില്‍ വെള്ളം നിറഞ്ഞ് കപ്പല്‍ ചെരിഞ്ഞു
കൊച്ചിയില്‍ മുങ്ങിയ കപ്പല്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 29 May 2025 07:20 AM

കൊച്ചി: കൊച്ചി തീരത്തിനോട് ചേര്‍ന്ന് അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങാന്‍ കാരണം സാങ്കേതികത്തകരാര്‍ എന്ന് മെര്‍ക്കന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റ് (എംഎംഡി). കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തടയുന്നതിനായി അടിത്തട്ടില്‍ വെള്ള സംഭരിക്കുന്ന ടാങ്കുകളായ ബല്ലാസ്റ്റില്‍ വെള്ളം നിറഞ്ഞതാണ് അപകട കാരണം. ഇതോടെ കപ്പല്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നുവെന്ന് എംഎംഡി വ്യക്തമാക്കി.

കപ്പലിന്റെ തകരാറുകള്‍ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സാധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു. കൊച്ചി തുറമുഖത്ത് മെര്‍ക്കൈന്റല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സംസ്ഥാന ദുരന്തനിവാരണ വിഭാഗം, പോലീസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

കപ്പല്‍ചാലില്‍ നിന്നും 50 മീറ്റര്‍ താഴ്ചയിലാണ് നിലവില്‍ കപ്പലുള്ളത്. എന്നാല്‍ ഗതാഗതത്തിന് തടസമാകില്ല. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ ഒന്നും തന്നെ ഇല്ല. ആകെ 640 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇവയില്‍ 12 എണ്ണത്തിലാണ് കാത്സ്യം കാര്‍ബൈഡ് ഉണ്ടായിരുന്നത്. ഒന്ന് റബര്‍ ഓയില്‍ കണ്ടെയ്‌നറുമാണ്.

Also Read: Wayanad Tunnel Road: പച്ചക്കൊടി വീശി കേന്ദ്രം; വയനാട് തുരങ്ക പാതയ്ക്ക് അനുമതി

കാത്സ്യം കാര്‍ബൈഡ് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകള്‍ കപ്പലിന്റെ മുകള്‍ഭാഗത്തുണ്ടായിരുന്നു. മറ്റുള്ളവ കപ്പലിന്റെ താഴെ അറകളിലാണ്. മുങ്ങിയ കപ്പല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.