Kerala Rain Alert: മഴ തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം
Kerala Rain Alert Today: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന് തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. 1.0 മുതല്‍ 2.0 വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത. കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, ലക്ഷദ്വീപ്, മാഹി, കര്‍ണാടക എന്നീ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ (Kerala Rain Alert) മാറ്റം. പുതുക്കിയ അറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ഇന്ന് രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശ മേഖകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളത്. ഈ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ നാളെയും യല്ലോ അലര്‍ട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
Also Read: Kerala Rain Alert : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതേസയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന് തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. 1.0 മുതല്‍ 2.0 വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത. കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, ലക്ഷദ്വീപ്, മാഹി, കര്‍ണാടക എന്നീ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ തീരങ്ങളില്‍ ജാഗ്രത പാലിക്കാം
- തിരുവനന്തപുരം- കാപ്പില്‍ മുതല്‍ പൂവാര്‍ വരെ
- കൊല്ലം- ആലപ്പാട് മുതല്‍ ഇടവ വരെ
- ആലപ്പുഴ- ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
- എറണാകുളം- മുനമ്പം മുതല്‍ മറുവക്കാട് വരെ
- തൃശൂര്‍- ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ
- മലപ്പുറം- കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
- കോഴിക്കോട്- ചോമ്പാല മുതല്‍ രാമനാട്ടുകര വരെ
- കണ്ണൂര്‍- വളപട്ടണം മുതല്‍ ന്യൂമാഹി വരെ
- കാസറഗോഡ്- കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ
മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കമുള്ള ജാഗ്രതാ നിര്‍ദേശം
- കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കുക.
- കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളതിനാല്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കാം.
- ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
- മത്സ്യബന്ധന യാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാനായി ഇവ പരസ്പരം സുക്ഷിതമായ അകലം പാലിച്ച് ഹാര്‍ബറില്‍ കെട്ടിയിടുക.