Kerala Weather Update: കുടയെടുത്തോ, മഴയോട് മഴയാണേ… ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
Kerala Rain Alert: അൾട്രാവയലറ്റ് സൂചികയും അതീവ ജാഗ്രത മുന്നറിയിപ്പാണ് നൽകുന്നത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി 28 നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാനാണ് സാധ്യത.
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ ഫെബ്രുവരി 28 വരെ ഇടിമിന്നലോടു കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്.
മഴ മുന്നറിയിപ്പ്
ഫെബ്രുവരി 24- എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
ഫെബ്രുവരി 25- ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്
ഫെബ്രുവരി 26- ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഫെബ്രുവരി 27 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഫെബ്രുവരി 28 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ALSO READ: ന്യൂനമർദ്ദവും ഇടിയും മിന്നലും, പെരുമഴ പെയ്യുന്ന ജില്ലകൾ ഇതെല്ലാം
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ- മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കും.
കൂടാതെ, അൾട്രാവയലറ്റ് സൂചികയും അതീവ ജാഗ്രത മുന്നറിയിപ്പാണ് നൽകുന്നത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. ചെങ്ങന്നൂർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. വിളപ്പിൽശാല, ധർമ്മടം, ഉദുമ എന്നിവിടങ്ങളിൽ അലർട്ടുകൾ നൽകിയിട്ടില്ല.