AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: കാലവര്‍ഷം പടിയിറങ്ങുന്നു; സംസ്ഥാനത്ത് ഇനി മഴയ്ക്ക് സാധ്യതയില്ലേ?

Kerala Rainfall Forecast: എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Kerala Weather Update: കാലവര്‍ഷം പടിയിറങ്ങുന്നു; സംസ്ഥാനത്ത് ഇനി മഴയ്ക്ക് സാധ്യതയില്ലേ?
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 15 Sep 2025 15:21 PM

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങുന്നു. അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. കാലവര്‍ഷക്കെടുതികള്‍ ഏകദേശം അവസാനിച്ചതായാണ് വിവരം.

ഇന്ന് വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് (സെപ്റ്റംബര്‍ 15) മുതല്‍ വ്യാഴം (സെപ്റ്റംബര്‍ 18) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ശക്തമായ ഇടിമിന്നലും കാറ്റമുള്ളപ്പോള്‍ ജനലും വാതിലും അടച്ച് അകത്തിരിക്കുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഭിത്തിയിലോ തറയിലോ പരമാവധി സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഗൃഹോപകരണങ്ങളില്‍ നിന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ശ്രദ്ധിക്കുക.

Also Read: Kerala Rain Alert: മഴ പോയിട്ടില്ല! വരും മണിക്കൂറിൽ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത

അതേസമയം, സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ചൂട് വര്‍ധിക്കുകയാണെങ്കില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന വിലയിരുത്തലും ജനങ്ങള്‍ക്കുണ്ട്. ഓണം മുതല്‍ ശക്തമായ മഴ പ്രവചിച്ചിരുന്നുവെങ്കിലും മഴയുടെ അളവ് കുറഞ്ഞു. നിലവില്‍ മുന്നറിയിപ്പുകളുണ്ടെങ്കിലും പല ജില്ലകളിലും മഴയില്ല.