Kerala Weather Update: മഴ കനക്കും, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, ഇന്ന് രാവിലെ 9 മണിക്കുള്ളിൽ പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Kerala Weather Update: മഴ കനക്കും, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

29 Jul 2026 | 06:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, ഇന്ന് രാവിലെ 9 മണിക്കുള്ളിൽ പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പ്

ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജൂലൈ 30: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജൂലൈ 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഓഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്

അതിതീവ്ര ന്യൂനമർദ്ദം

അതി തീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അതി തീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.

ALSO READ: അതിതീവ്ര ന്യൂനമര്‍ദ്ദം! 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ഈ പശ്ചാത്തലത്തിൽ കേരളത്തിൽ 2026 ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.  ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28, 29 തീയതികളിൽ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗതയിലും ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40–50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങളും നിർദ്ദേശങ്ങളും

  1. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  2. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  3. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  4. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  5. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  6. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
  7. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  8. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
Follow Us
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി