Kerala Weather Update: കലിതുള്ളി കാലവർഷം, മഴ അതിശക്തം തന്നെ; ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിച്ചോണേ…., ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today, June 11: രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.
മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
ജൂൺ 11 – ഇടുക്കി, എറണാകുളം, തൃശ്ശൂർ
ജൂൺ 12 – കോട്ടയം, ഇടുക്കി, എറണാകുളം
യെല്ലോ അലർട്ട്
ജൂൺ 11 – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം
ജൂൺ 12 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ
ജൂൺ 13 – കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 14 – എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ALSO READ: മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ശക്തമായ കാറ്റിന് സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ 12 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ജൂൺ 12 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തെക്കൻ മഹാരാഷ്ട്ര തീരം, ഗോവ തീരം, മധ്യ കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
മഴ കുറയുമോ?
നിലവിലെ സാഹചര്യമനുസരിച്ച് മഴ കുറയുന്ന ട്രെന്റിലേക്കെന്ന് കാലാവസ്ഥ വിദഗ്ധർ. മധ്യ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ സാധാരണ മഴയ്ക്ക് സാധ്യത. ജൂൺ 13, 14 തീയതികളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടില്ല.
English Summary:
Kerala Weather Update Today, June 11. IMD Issues Orange Alert for 3 Districts due to the Heavy Rain and Strong Winds. Rain and strong winds with speed up to 40 kmph are likely at isolated places in Alappuzha and Ernakulam districts and light rain at isolated places in other districts.