Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വീണ്ടും മഴ എത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പ്‌

IMD predicts light to moderate rains in Kerala for next five days: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നില്ല

Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വീണ്ടും മഴ എത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പ്‌

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം

Published: 

13 Sep 2025 06:46 AM

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ഒഡീഷ തീരത്തിനും, വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും സമീപമായി മധ്യ പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നില്ല. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

നിലവില്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. സെപ്തംബര്‍ 16 വരെയുള്ള മഴ മുന്നറിയിപ്പുകളാണ് നിലവില്‍ പുറത്തിറക്കിയിട്ടുള്ളത്. സെപ്തംബര്‍ 16 വരെ എല്ലാ ജില്ലയിലും ഗ്രീന്‍ അലര്‍ട്ടാണ്. നേരിയ/മിതമായ മഴയ്ക്കുള്ള സാധ്യതയാണ് എല്ലാ ജില്ലയിലും അന്ന് വരെ പ്രവചിച്ചിട്ടുള്ളത്.

തെക്കുപടിഞ്ഞാറന്‍/മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ സെപ്തംബര്‍ 16 വരെ മണിക്കൂറില്‍ 45-60 കി.മീ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, വടക്ക് പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ കാറ്റ് വീശാനും, പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Railway Updates : ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് ട്രെയിൻ; ബുക്കിങ് ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഇടിമിന്നല്‍ സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ, മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുതെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും