Kerala Weather Update: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? തണുത്ത് വിറച്ച് വടക്കൻ കേരളവും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…

Kerala Rain Alert Today, December 13 2025: ഡിസംബറായതോടെ സംസ്ഥാനത്ത് തണുപ്പേറുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും താപനില കുറഞ്ഞുതുടങ്ങിയതായി കാലാവസ്ഥ വകുപ്പ്. മൂന്നാറിലെ താപനില എട്ട് ഡി​ഗ്രി സെൽഷ്യസിലെത്തി.

Kerala Weather Update: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? തണുത്ത് വിറച്ച് വടക്കൻ കേരളവും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ...

Weather Update

Updated On: 

13 Dec 2025 06:52 AM

കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. വോട്ടെടുപ്പ് ദിനത്തിൽ ചില പ്രദേശങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടിരുന്നു. അതുപോലെ വോട്ടെണ്ണലും മഴ കൊണ്ട് പോകുമോ? കുടയെടുക്കേണ്ടി വരുമോ? ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് പരിശോധിക്കാം…

കേരളത്തിൽ മഴക്കാലമൊഴിഞ്ഞതായാണ് നിലവിലെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.  പതിനഞ്ചാം തീയതിവരെ വെള്ള അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.  പതിനാറാം തീയതി ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം ശബരിമലയിൽ മുന്നറിയിപ്പുകൾ ഇല്ല. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ALSO READ: മഴയല്ല തണുപ്പ് പണിതരും, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ… ഇനി തണുപ്പുകാലമാണോ?

 

വടക്കൻ കേരളത്തിൽ തണുപ്പ് കൂടുന്നു

 

ഡിസംബറായതോടെ സംസ്ഥാനത്ത് തണുപ്പേറുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും താപനില കുറഞ്ഞുതുടങ്ങിയതായി കാലാവസ്ഥ വകുപ്പ്. മൂന്നാറിലെ താപനില എട്ട് ഡി​ഗ്രി സെൽഷ്യസിലെത്തി. വയനാട്ടിൽ ഇന്ന് 12-14 ഡി​ഗ്രി വരെ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ കിഴക്കൻ മേഖലയിലും ഇടനാട്ടിലും ഉത്തരേന്ത്യൻ തണുപ്പ് സ്വാധീനം ഉണ്ടാകുമെന്നും പ്രവചനം.

സാധാരണ നവംബർ പകുതിയോടെ വയനാട്ടിൽ തണുപ്പ് കൂടാറുണ്ടെങ്കിലും ഇത്തവണ പതിവ് തെറ്റി, ഡിസംബർ ആദ്യവാരമാണു തണുപ്പ് ആരംഭിച്ചത്. നിലവിൽ വടുവൻചാൽ, ചുണ്ടേൽ, വൈത്തിരി, അമ്പലവയൽ മേഖലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്.

Related Stories
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം