Piravom News: ഭർത്താവ് 40 അടി കിണറ്റിലേക്ക് വീണു, ഒന്നും നോക്കിയില്ല തൊട്ട് പുറകെ ഭാര്യയും ഇറങ്ങി

കൈപ്പത്തികൾക്ക് പരിക്കേറ്റെങ്കിലും, ഭർത്താവിനെ പത്മം തന്നെ താങ്ങി നിർത്തി. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

Piravom News: ഭർത്താവ് 40 അടി കിണറ്റിലേക്ക് വീണു, ഒന്നും നോക്കിയില്ല തൊട്ട് പുറകെ ഭാര്യയും ഇറങ്ങി

Piravom Husband Rescue

Updated On: 

06 Feb 2025 | 12:47 PM

എറണാകുളം : പിറവത്ത് കുരുമുളക് പറിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ തന്നെ നേരിട്ട് കിണറ്റിലിറങ്ങി. പിറവം നഗരസഭയിലെ എട്ടാം വാർഡിലാണ് സംഭവം. 56-കാരി ഇലഞ്ഞിക്കാവ് നിവാസിയായ പദ്മം ആണ് ഭർത്താവ് രമേശനെ (66) രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി. പോലീസിൽ നിന്നും വിരമിച്ചയാളാണ് രമേശൻ. മൂവാറ്റുപുഴയിലാണ് രമേശനും ഭാര്യയും താമസിക്കുന്നത്. കുരുമുളക് വിളവെടുക്കാൻ പിറവത്തുള്ള ഇവരുടെ സ്ഥലത്ത് എത്തിയതായിരുന്നു.

40 അടി താഴ്ചയുള്ള ഒരു കിണറ്റിന്റെ അരികിൽ കുരുമുളക് പറിക്കുന്നതിനിടെ രമേശൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട്, വസ്തുവിന്റെ മറുവശത്ത് കുരുമുളക് പറിച്ചുകൊണ്ടിരുന്ന പത്മം സ്ഥലത്തെത്തിയപ്പോഴാണ് രമേശൻ കിണറ്റിൽ വീണതായി അറിയുന്നത്.

നിലവിളി കേട്ട് സ്ഥലത്തെത്തിയ സമീപവാസികൾ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നതിനിടയിൽ, പത്മം വെള്ളം കോരാൻ കെട്ടിയ കയർ ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ താഴേക്ക് ഇറങ്ങുന്നതിനിടെ, കയറിൽ നിന്നും പിടി വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

കൈപ്പത്തികൾക്ക് പരിക്കേറ്റെങ്കിലും, ഭർത്താവിനെ പത്മം തന്നെ താങ്ങി നിർത്തി. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. സാധാരണ അഗ്നിരക്ഷേ സേന നേരിട്ടെത്തിയാണ് ഇത്തരം റെസ്ക്യൂകൾ നടത്തുന്നതെങ്കിലും അത് വേണ്ടി വന്നില്ലെന്ന് സേനാംഗങ്ങൾ പറയുന്നു. ഭാഗ്യവശാൽ, കിണറ്റിൽ ഏകദേശം 5 അടി വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളതിനാൽ മറ്റ് ഗുരുതര അപകടങ്ങൾ ഒന്നും സംഭവിച്ചില്ല.

ഒട്ടക ഇറച്ചി വിൽപ്പനക്കാരെ തേടി പോലീസ്

ഒട്ടകമിറച്ചി വിൽക്കാനുണ്ടെന്ന് കാണിച്ച് ഒട്ടകത്തിൻ്റെ അടക്കം വീഡിയോ പങ്ക് വെച്ചവരെ തേടി പോലീസ്. മലപ്പുറത്താണ് സംഭവം. കിലോ 600 രൂപ മുതൽ 700 രൂപ വരെയാണ് വിലയായി പറയുന്നത്. ഇതിന് പിന്നാലെയാണ് ഇറച്ചി വിൽക്കുന്നത് ആരാണെന്ന് കണ്ടെത്താൻ പോലീസ് ഇറങ്ങിയത്. മലപ്പുറത്തെ ചീക്കോട്, കാവനൂർ എന്നിവിടങ്ങളിലാണ് ഇറച്ചി വിൽക്കാനുണ്ടെന്ന് കാണിച്ച് വീഡിയോ എത്തിയത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ