Kerala rain alert: ഇനി പെയ്യും കനത്തമഴ, മാറി വന്ന മുന്നറിയിപ്പിൽ പറയുന്നു ഈ ജില്ലക്കാർ ശ്രദ്ധിക്കുക
Kerala's latest rain alert for the coming days : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ ശനിയാഴ്ച വരെ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
മ്യാൻമർ തീരത്തിനടുത്തുള്ള ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി, നാളെയോടെ വടക്കൻ മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദമായി മാറും. ഈ ന്യൂനമർദ്ദം വെള്ളിയാഴ്ചയോടെ ഒഡിഷ-ആന്ധ്രാ തീരത്തേക്ക് നീങ്ങുകയും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറുകയും ചെയ്യും. ഇത് ശനിയാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി നവരാത്രി കഴിയുന്നതുവരെ സംസ്ഥാനത്ത് പൊതുവെ മഴ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. തുടക്കത്തിൽ മധ്യ-തെക്കൻ കേരളത്തിലും പിന്നീട് വടക്കൻ കേരളത്തിലും മഴ ശക്തമാകും.
Also read – ന്യൂനമർദ്ദം ശക്തമാകുന്നു? സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ടുകൾ താഴെ നൽകുന്നു:
- സെപ്റ്റംബർ 24: ആലപ്പുഴ, എറണാകുളം
- സെപ്റ്റംബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
- സെപ്റ്റംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
- സെപ്റ്റംബർ 27: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.