Onam Bumper 2025: ഓണം ബമ്പറടിച്ചു, പക്ഷെ പ്രായപൂര്‍ത്തിയായിട്ടില്ല അല്ലേ? ചെയ്യേണ്ടത് ഇത്രമാത്രം
Kerala Lottery Rules for Minors: ലോട്ടറി ടിക്കറ്റെടുക്കാന്‍ നമ്മുടെ രാജ്യത്ത് പ്രായത്തിന്റെ അതിര്‍വരമ്പുകളില്ല. അതിനാല്‍ തന്നെ ഏത് പ്രായത്തിലുള്ളവരും ടിക്കറ്റുകളെടുക്കും. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ടിക്കറ്റെടുത്ത് അതിന് സമ്മാനം ലഭിച്ചാല്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ടിക്കറ്റുമെടുത്ത് ഫലം കാത്തിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളികള്‍ മാത്രമല്ല ഓണം ബമ്പര്‍ ടിക്കറ്റുകളെടുക്കുന്നത്, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ടിക്കറ്റെടുക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.
ലോട്ടറി ടിക്കറ്റെടുക്കാന്‍ നമ്മുടെ രാജ്യത്ത് പ്രായത്തിന്റെ അതിര്‍വരമ്പുകളില്ല. അതിനാല്‍ തന്നെ ഏത് പ്രായത്തിലുള്ളവരും ടിക്കറ്റുകളെടുക്കും. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ടിക്കറ്റെടുത്ത് അതിന് സമ്മാനം ലഭിച്ചാല്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
നടപടിക്രമങ്ങള്‍ എന്തെല്ലാം?
ഏത് പ്രായത്തിലുള്ള ആളായിക്കോട്ടെ നിങ്ങള്‍, ടിക്കറ്റെടുത്ത ഉടന്‍ തന്നെ അതിന് പിന്നില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും എഴുതാന്‍ മറന്നുപോകരുത്. ലോട്ടറിഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചതിന് ശേഷം നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം ഉറപ്പുവരുത്തുക. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സമ്മാനം ലഭിച്ചാല്‍ അവര്‍ക്കായി ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുട്ടിയുടെ രക്ഷിതാക്കളാണ് ഇത് നല്‍കേണ്ടത്.




പണം എങ്ങനെ കൈപ്പറ്റാം?
1.നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പായാല്‍ സമ്മാനത്തിന്റെ അവകാശത്തിനായി അപേക്ഷ സമര്‍പ്പിക്കണം. ഇതില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്താന്‍ വിട്ടുപോകരുത്.
2. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളുടെയും കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
Also Read: Onam Bumper 2025: ഓണം ബമ്പര്‍ സമ്മാനത്തുക കുറയുമോ? ലോട്ടറി ജിഎസ്ടി ഭാഗ്യവാന്മാര്‍ക്കുള്ള പണി!
3. നിങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വെക്കുക. ഈ ഫോട്ടോയിലും ഗസറ്റഡ് ഓഫീസര്‍ ഒപ്പുവെച്ചിരിക്കണം. ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്താത്തവര്‍ക്ക് നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കാം.
4. ശേഷം ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, അതില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച്, ഫോം കൃത്യമായി തെറ്റില്ലാതെ പൂരിപ്പിക്കണം.
5. അപേക്ഷയോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വെക്കാന്‍ മറക്കരുത്.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)