Kochi Airport Air India Express  : ടേക്ക് ഓഫിന് ശേഷം റൺവേയിൽ ടയറിൻ്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി

Air India Express Kochi Bahrain Flight Emergency In Kochi Airport : കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കിയത്. 104 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്

Kochi Airport Air India Express  : ടേക്ക് ഓഫിന് ശേഷം റൺവേയിൽ ടയറിൻ്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (Image Courtesy : PTI)

Updated On: 

17 Dec 2024 17:46 PM

കൊച്ചി : ടേക്ക് ഓഫിന് ശേഷം റൺവെയിൽ ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് താഴെയിറക്കിയത്. മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് വിമാനം നിലത്തിറക്കിയതെന്നാണ് സിയാൽ അധികൃതർ അറിയിക്കുന്നത്.

ഇന്ന് ഡിസംബർ നാല് രാവിലെ 10.45ന് പുറപ്പെട്ട വിമാനമാണ് സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി എമർജെൻസി ലാൻഡിങ് നടത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷം ടയറിൻ്റെ ചില ഭാഗങ്ങൾ റൺവെയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അധികൃതർ വിമാനം തിരിച്ചറിക്കിയത്. പൈലറ്റും ക്യാബിൻ സംഘം അടക്കം 112 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനകമ്പനിയുടെയും വിമാനത്താവളത്തിലെയും സാങ്കേതിക വിദഗ്ധരെത്തി പരിശോധന നടത്തി. അടിയന്തര ലാൻഡിങ് സമയത്ത് അഗ്നിരക്ഷ സേന ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സജ്ജമാക്കിയിരുന്നു.

Updating….

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും