AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kadavanthra Student Missing: കടവന്തറയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

Kochi Missing Student Found: വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ് പോലീസ്. കുട്ടിയുടെ പിതാവ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തി.

Kadavanthra Student Missing: കടവന്തറയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 28 May 2025 08:40 AM

കൊച്ചി: എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ എട്ടാം ക്ലാസുകാരനെ കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ് പോലീസ്. കുട്ടിയുടെ പിതാവ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തി.

നിലവിൽ സ്‌കൂൾ അവധി ആണെങ്കിലും ചില ആവശ്യങ്ങൾക്കായാണ് കുട്ടി ചൊവ്വാഴ്ച രാവിലെ ഇടപ്പള്ളിയിലെ സ്‌കൂളിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. ഏറെ വൈകിയിട്ടും കുട്ടി മടങ്ങി എത്താതിനെ തുടർന്ന് വീട്ടുകാർ എളമക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.

ALSO READ: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർ‌ദിച്ചു; രണ്ട് പേർക്കെതിരെ കേസ്

ഇടപ്പള്ളി ലുലു മാളിന് മുൻപിലൂടെ കുട്ടി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. കുട്ടിയുടെ ഫോൺ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.