Kochi Couple Attacked: എറണാകുളത്ത് ദമ്പതികളെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ദമ്പതികൾ ആശുപത്രിയിൽ
Kochi Couple Attacked By A Neighbour: ഇരുകൂട്ടരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ക്രിസ്റ്റഫറിനും മേരിക്കും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആത്മഹത്യ ചെയ്ത വില്യം ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കൊച്ചി: ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശിയായ വില്യം എന്ന യുവാവാണ് ദമ്പതികളെ ആക്രമിച്ച ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫർ മേരി എന്ന ദമ്പതികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇരവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
ഇരുകൂട്ടരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ദമ്പതികളുടെ വീടിന് അടുത്തായാണ് വില്യം താമസിക്കുന്നത്. ഇന്നലെയാണ് പള്ളിപ്പെരുന്നാൾ കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വില്യം ആക്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് പിന്നീട് വില്യമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രിസ്റ്റഫറിനും മേരിക്കും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആത്മഹത്യ ചെയ്ത വില്യം ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ചുറ്റിക കൊണ്ട് സഹോദരന്റെ മകന്റെ തലയ്ക്കടിച്ചതിന് പോലീസിൽ കേസുള്ള വ്യക്തിയാണ് വില്യം. വില്യമും ക്രിസ്റ്റഫറും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെ ചൊല്ലി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
തേവലക്കരയിലെ മിഥുൻ്റെ മരണം; എച്ച്എമ്മിന് സസ്പെൻഷൻ
സ്കൂളിൽ വെച്ച് എട്ടാം ക്ലാസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനധ്യാപികയ്ക്ക് സസ്പെൻഷൻ. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം സ്കൂൾ മാനേജ്മെൻ്റാണ് എച്ച്എമ്മിന് സസ്പെൻഷൻ്റ് ചെയ്തത്. വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സ്കൂൾ അധികൃതർക്ക് പുറമെ എട്ടാം ക്ലാസുകാരൻ മിഥുൻ്റെ മരണത്തിൽ കെസ്ഇബിക്കും പഞ്ചായത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.