Kochi New Year 2026 Celebration : ടീമേ! പാപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിക്ക് നേരത്തെ വിടണേ; കൂടെ ഇക്കാര്യങ്ങളും ശ്രദ്ധിക്കണേ

Kochi new year 2026 celebrations Traffic Restrictions And Guidelines : ഇത്തവണ രണ്ട് ഭീമൻ പാപ്പാഞ്ഞികളെയാണ് കത്തിക്കുന്നത്. ബസ്, വാട്ടർ മെട്രോ, ബോട്ട് സർവീസുകൾക്കെല്ലാം വൈകിട്ടോടെ നിയന്ത്രണമേർപ്പെടുത്തിട്ടുണ്ട്.

Kochi New Year 2026 Celebration : ടീമേ! പാപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിക്ക് നേരത്തെ വിടണേ; കൂടെ ഇക്കാര്യങ്ങളും ശ്രദ്ധിക്കണേ

Kochi New Year 2026

Updated On: 

30 Dec 2025 | 11:00 PM

കൊച്ചി : പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒന്നടങ്കം ഒരുങ്ങുകയാണ്. ഒപ്പം കൊച്ചിയും ഒരുങ്ങിക്കഴിഞ്ഞു. ഇപ്രാവശ്യം രണ്ട് പാപ്പാഞ്ഞികൾ അഗ്നിക്കിരയാകുന്നതിനാൽ കൊച്ചിയിലെ ആഘോഷം ഒന്നും കൂടി കളറാകും. കൊച്ചിയിലെ പുതുവത്സര ആഘോഷത്തിൻ്റെ ഏകോപനത്തിനും സുരക്ഷയ്ക്കുമായി 1200 പോലീസ് ഉദ്യോഗസ്ഥരാണ് നഗരത്തിൽ അണിനിരക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാഗമായി നഗരത്തിലെ പല സർവീസുകൾക്കും നിയന്ത്രമേർപ്പെടുത്തിട്ടുണ്ട്.

കൊച്ചിൻ കാർണിവലിൻ്റെ ഭാഗമായിട്ടാണ് ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പാപ്പാഞ്ഞി കത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ നഷ്ടങ്ങളും ദുഃഖങ്ങളും വേർപ്പാടുകളും അഗ്നിക്കിരയാക്കി പുതിയ വർഷത്തെ പ്രതീക്ഷയോടെ സ്വീകരിക്കുന്നതിൻ്റെ പ്രതീകമാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. ഈ പാപ്പഞ്ഞിയെ കത്തിക്കുന്നത് കാണാൻ ദുരെ നിന്നുള്ളവർ നേരത്തെ തന്നെ കൊച്ചിയിൽ എത്തിച്ചേരുന്നതാണ് ഉത്തമം. അത്തരത്തിലുള്ള നിയന്ത്രമാണ് പോലീസും ജില്ല ഭരണകൂടവും ഏർപ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങൾ ഇങ്ങനെ

  1. പ്രധാന വേദിയായ ഫോർട്ട് കൊച്ചിയിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
  2. കൊച്ചിൻ കാർണിവൽ നടക്കുന്ന പ്രധാന വേദിക്കും മറ്റ് വേദികളിലെയും പാർക്കിങ് ഡിസംബർ 31 ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിരോധമുണ്ടാകും.
  3. പ്രധാനവേദിക്ക് സമീപമുള്ള റോഡരികിൽ പാർക്കിങ് അനുവദനീയമല്ല.
  4. തിരക്ക് വർധിക്കുകയാണെങ്കിൽ തോപ്പുംപടി, ഇടക്കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും.

ഈ സർവീസുകൾ ലഭ്യമാകില്ല

  1. വൈകിട്ട് ആഞ്ച് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് ബസ് സർവീസുണ്ടാകില്ല
  2. ബസുകൾ താൽക്കാലികമായി കൊച്ചിൻ കോളേജ് മൈതാനത്തെ സ്റ്റാർഡിൽ സർവീസ് അവസാനിപ്പിക്കും
  3. വാട്ടർ മെട്രോ, ബോട്ട് സർവീസുകൾ വൈകിട്ട് ഏഴ് മണി വരെ മാത്രം
  4. വൈപ്പിനിൽ നിന്നുള്ള റോ റോ സർവീസ് വൈകിട്ട് നാല് മണി വരെ മാത്രം

ഈ സർവീസുകൾ ലഭിക്കും

  1. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്കുള്ള റോ റോ സർവീസ് ഏഴ് മണിക്ക് ശേഷവും തുടരും
  2. ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിനിൽ നിന്നും കൊച്ചിയുടെ വിവിധ ഭാഗങ്ങൾക്ക് ബസ് സർവസുക ഏർപ്പെടുത്തിട്ടുണ്ട്. പുലർച്ചെ മൂന്ന് മണി വരെ ഈ സർവീസുകൾ ഉണ്ടാകും
  3. കൊച്ചി മെട്രോ പുലർച്ചെ രണ്ട് മണി വരെ സർവീസ് നടത്തും
  4. വാട്ടർ മെട്രോ പുലർച്ചെ നാല് മണി വരെയും സർവീസ് നടത്തും
  5. ഫീഡർ ബസ് സർവീസും ലഭ്യമാണ്

പുതുവത്സര ആഘോഷിക്കാനായ എത്തുന്നവർക്ക് ബയോ ടോയിലറ്റ് സംവിധാനം പ്രത്യേകം ഏർപ്പെടുത്തിട്ടുണ്ട്.  കുട്ടികളുമായി പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ എത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

Related Stories
ദിവസവും രാവിലെ ഒരു ഏലയ്ക്ക കഴിക്കൂ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കരിഞ്ചീരകം തന്നെ ബെസ്റ്റ്
ശുഭ്മൻ ഗില്ലിനെ മറികടക്കാൻ സ്മൃതി മന്ദന
ഭാരം കുറയാനൊരു മാജിക് ജ്യൂസ്; തയ്യാറാക്കാൻ എളുപ്പം
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച