Kochi metro: റോക്കറ്റ് വേഗത്തിൽ രണ്ടാം ഘട്ടപണികൾ… കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദപദ്ധതി ഉടൻ
Kochi Metro Phase 2 : ഐടി മേഖലയിലേക്കുള്ള യാത്ര സുഗമമാക്കുന്ന പിങ്ക് ലൈൻ 2026 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കൊച്ചിയിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകും.
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാതയിൽ ഇതിനകം 175 തൂണുകൾ സ്ഥാപിച്ചു കഴിഞ്ഞു. ആറ് പ്രധാന സ്റ്റേഷനുകളുടെ തൂണുകളുടെ നിർമ്മാണം പൂർത്തിയായതോടെ ഡിസംബറോടെ പാത തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രണ്ടാം ഘട്ടം: പ്രധാന വിവരങ്ങൾ
ആകെ വേണ്ട 470 തൂണുകളിൽ 175 എണ്ണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയാണ്. പാലാരിവട്ടം, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, സെസ്, കിൻഫ്ര എന്നീ സ്റ്റേഷനുകളിലെ തൂണുകൾ പൂർത്തിയായി. സിവിൽ സ്റ്റേഷൻ ജങ്ഷൻ പൈലിങ് പൂർത്തിയായിട്ടുണ്ട്. ചിറ്റാറ്റുകര, സെസ് മേഖലകളിൽ യു ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. വയഡക്ടിനായി 62 പിയർ ക്യാപ്പുകളും സ്ഥാപിച്ചു.
മൂന്നാം ഘട്ടം: അങ്കമാലിയിലേക്ക് മെട്രോ
രണ്ടാം ഘട്ടം പൂർത്തിയാകുന്നതിന് പിന്നാലെ തന്നെ ആലുവയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ പ്രവർത്തനങ്ങളും തുടങ്ങും. ഇതിന്റെ വിശദമായ പദ്ധതി രേഖ (DPR) ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ സർക്കാരിന് സമർപ്പിക്കും.
ഐടി മേഖലയിലേക്കുള്ള യാത്ര സുഗമമാക്കുന്ന പിങ്ക് ലൈൻ 2026 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കൊച്ചിയിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകും.