Kochi Metro Updates : ഈ ഞായറാഴ്ച കൊച്ചി മെട്രോ നേരത്തെ പുറപ്പെടും; സമയക്രമം ഇങ്ങനെ
Kochi Metro Time Updates : യു പി എസ് സി പരീക്ഷ പ്രമാണിച്ചാണ് കൊച്ചി മെട്രോയുടെ ഞായറാഴ്ചത്തെ സർവീസ് നേരത്തെ ആരംഭിക്കുന്നത്.

Kochi Metro
കൊച്ചി : ജൂലൈ 20-ാം തീയതി ഞായറാഴ്ച കൊച്ചി മെട്രോയുടെ സർവീസ് അരമണിക്കൂർ നേരത്തെ ആരംഭിക്കുമെന്ന് അറിയിച്ച് കെഎംആർഎൽ. യു പി എസ് സി പരീക്ഷയെ തുടർന്നാണ് ഞായറാഴ്ച സർവീസ് നേരത്തെ ആരംഭിക്കുന്നത്. സാധാരണ ഞായറാഴ്ച ദിവസം രാവിലെ 7.30നാണ് മെട്രോയുടെ ആദ്യ സർവീസ് ആരംഭിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച കൊച്ചി മെട്രോയുടെ ആദ്യ സർവീസ് ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ നിന്നും രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമെന്നാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്.
കൊച്ചി മെട്രോ സർവീസ് സമയക്രമം
ഞായറാഴ്ച മാത്രമാണ് കൊച്ചി മെട്രോയുടെ ആദ്യ സർവീസ് രാവിലെ 7.30 മുതൽ ആരംഭിക്കുന്നത്. മറ്റ് ദിവസങ്ങളിൽ രാവിലെ ആറ് മണിക്കാണ് ആദ്യ സർവീസ് ആരംഭിക്കുക. എല്ലാ ദിവസം രാത്രി 10.30നാണ് അവസാന സർവീസ് ആരംഭിക്കുക. എട്ട് മിനിറ്റ് 30 സക്കൻഡ് ഇടവേളകളിലാണ് സാധാരണ സമയങ്ങളിൽ മെട്രോയുടെ സർവീസ് ഉണ്ടാകുക. പീക്ക് സമയങ്ങളിൽ ഏഴ് മിനിറ്റ് ഇടവേളകളിലാണ് മെട്രോയുടെ സർവീസ് ഉണ്ടാകുക. അതേസമയം ഞായറാഴ്ചകളിൽ ഒമ്പത് മിനിറ്റ് അഞ്ച് സക്കൻഡ് ഇടവേളകളിലാണ് സർവീസ് നടത്തുന്നത്.