Kochi Metro Service: യാത്രക്കാരുടെ തിരക്ക്; ഒരു ദിവസം 12 അധിക ട്രിപ്പുകളുമായി കൊച്ചി മെട്രോ

Kochi Metro Additional Service: എല്ലാ ദിവസവും രാവിലെ എട്ട് മുതൽ 10 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ സർവീസുകൾ വരുന്നത്. ഈ സമയങ്ങളിൽ ഏഴ് മിനിട്ട് ഇടവേളകളിലാണ് ട്രെയിനുകൾ സർവ്വീസ് നടത്തുക.

Kochi Metro Service: യാത്രക്കാരുടെ തിരക്ക്; ഒരു ദിവസം 12 അധിക ട്രിപ്പുകളുമായി കൊച്ചി മെട്രോ

Kochi Metro Service

Published: 

13 Jul 2024 12:49 PM

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായതോടെ അധിക സർവീസുമായി കൊച്ചി മെട്രോ (Kochi Metro). ജൂലൈ 15 മുതലാണ് അധിക ട്രെയിനുകൾ (Additional Service) സർവീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകളാണ് കൂടുതലായി ഉണ്ടാവുക. തിരക്കുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം.

എല്ലാ ദിവസവും രാവിലെ എട്ട് മുതൽ 10 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ സർവീസുകൾ വരുന്നത്. ഈ സമയങ്ങളിൽ ഏഴ് മിനിട്ട് ഇടവേളകളിലാണ് ട്രെയിനുകൾ സർവ്വീസ് നടത്തുക. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കെഎംആർഎൽ സർവീസുകൾ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.

ALSO READ: കേരള കലാമണ്ഡലത്തില്‍ ആഴ്ചയിലൊരിക്കല്‍ മാംസാഹാരം; അധ്യാപകര്‍ക്ക് അതൃപ്തി

ഈ വർഷം കൊച്ചി മെട്രോയിൽ ഇതുവരെ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തതായി കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവന്നിരുന്നു. 2024 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ 1,64,27,568 യാത്രക്കാരാണ് കൊച്ചി മെട്രോയിൽ സഞ്ചരിച്ചത്. 2024 ജൂലൈ ഒന്നുമുതൽ ജൂലൈ 11 വരെ 11,99,354 യാത്രക്കാരാണ് കൊച്ചി മെട്രോയിൽ സഞ്ചരിച്ചത്.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വയഡക്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭിച്ചിട്ടുണ്ട്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ടെസ്റ്റ് പൈലിങാണ് ആദ്യം നടത്തിയത്. 1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. ‌

അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനാണ് 11.2 കി മീ നീളത്തിലുള്ള വയഡക്ട് നിർമ്മാണത്തിനുള്ള കരാർ. 1141.32 കോടി രൂപയാണ് കരാർ തുക. പണി പൂർത്തീകരിക്കാനുള്ള കാലാവധി 20 മാസമാണ്. 11.2 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ