AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Trans Woman Brutally Beaten: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; മർദിച്ചത് ഇരുമ്പ് വടി കൊണ്ട്, സംഭവം മെട്രോ സ്റ്റേഷന് സമീപം

Trans Woman Brutally Beaten In Kochi: കാക്കനാട് സ്വദേശിയാണ് മർദ്ദനത്തിനിരയായ ട്രാൻസ് വുമൻ. അജ്ഞാതരിൽ ഒരാൾ ഇവർക്ക് നേരെ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുക്കയും ചെയ്തു. ഇതിൻ്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിൽ ട്രാൻസ് വുമണിന് ​ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.

Trans Woman Brutally Beaten: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; മർദിച്ചത് ഇരുമ്പ് വടി കൊണ്ട്, സംഭവം മെട്രോ സ്റ്റേഷന് സമീപം
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 08 Feb 2025 08:45 AM

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് നേരെ അജ്ഞാതരുടെ ക്രൂരമർദ്ദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ട്രാൻസ് വുമണിനെ അജ്ഞാതർ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചത്. പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമണിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാക്കനാട് സ്വദേശിയാണ് മർദ്ദനത്തിനിരയായ ട്രാൻസ് വുമൻ. അജ്ഞാതരിൽ ഒരാൾ ഇവർക്ക് നേരെ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുക്കയും ചെയ്തു. ഇതിൻ്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിൽ ട്രാൻസ് വുമണിന് ​ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. കാലിനും കൈവിരലിനുമാണ് പരിക്കേറ്റത്. അതിൽ കൈവിരലിന് പൊട്ടലുണ്ടെന്നാണ് വിവരം.

മർദ്ദനമേറ്റതിന് പിന്നാലെ ട്രാൻസ് വുമൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആക്രമിച്ചത് ആരാണെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇരട്ടക്കുട്ടികളേയും അമ്മയേയും വീട് പൂട്ടി പുറത്താക്കി അച്ഛൻ

തിരുവനന്തപുരം വിഴിഞ്ഞത്ത് ഇരട്ടക്കുട്ടികളേയും അമ്മയേയും വീട് പൂട്ടി പുറത്താക്കി അച്ഛൻ. 29 വയസ്സുള്ള യുവതിയേയും അഞ്ച് വയസ്സുള്ള ഇരട്ടകുട്ടികളേയുമാണ് വീട്ടിൽ നിന്ന് പുറത്താക്കിയത്. അജിത് റോബിൻ എന്നയാളാണ് വീടുപൂട്ടി പോയത്. കുട്ടികളിൽ ഒരാൾ വൃക്കരോഗ ബാധിതനാണ്.

കഴിഞ്ഞ ദിവസം ഉച്ച മുതലാണ് ഇവരെ പുറത്താക്കി അച്ഛൻ പോയത്. ഉച്ചമുതൽ ഇവർ മൂന്ന് പേരും ഭക്ഷണമോ മരുന്നോ കഴിച്ചില്ല. രാത്രിയായതോടെ മറ്റ് മാർ​ഗം ഇല്ലാതെ വന്നതോടെയാണ് അമ്മയും മക്കളും വിഴിഞ്ഞം പോലീസ് സ്റ്റേഷനെ സമീപിച്ചത്.