Kerala Police: ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം, ഒന്ന് വന്ന് നോക്കണേ; പാഞ്ഞെത്തിയ പോലീസ് കണ്ടത്

Kochi Police Rescue: പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് വിവരം ലഭിച്ചുടൻ സ്ഥലത്തെത്തിയത്. വീടിൻ്റെ മതിൽ ചാടികടന്ന് പിൻവാതിലിലൂടെ അകത്തുകടന്നപ്പോൾ കണ്ടത് മരണവെപ്രാളത്തിൽ കാലുകളിട്ടടിക്കുന്ന ​ഗ്രഹനാഥനെ. ഇതുസബന്ധിച്ച് കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Kerala Police: ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം, ഒന്ന് വന്ന് നോക്കണേ; പാഞ്ഞെത്തിയ പോലീസ് കണ്ടത്

പ്രതീകാത്മക ചിത്രം

Published: 

22 Sep 2025 | 07:01 AM

കൊച്ചി: ആൾതാമസമില്ലാത്ത വീട്ടിലേക്ക് പ്രദേശവാസികളുടെ ഒരു കണ്ണ് എപ്പോഴുമുണ്ടാകും. അങ്ങനെയാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് പെട്ടെന്നൊരു നിർദ്ദേശം ലഭിക്കുന്നത്. ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും. ഉടൻ തന്നെ പാഞ്ഞെത്തിയ പോലീസി ഉദ്യോ​ഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. വീടിനുള്ളിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കുടുംബനാഥൻ.

പോലീസ് ഉദ്യോ​ഗസ്ഥരുടെ സമയോജിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു ജീവൻ. ഇതുസബന്ധിച്ച് കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് വിവരം ലഭിച്ചുടൻ സ്ഥലത്തെത്തിയത്. വീടിൻ്റെ മതിൽ ചാടികടന്ന് പിൻവാതിലിലൂടെ അകത്തുകടന്നപ്പോൾ കണ്ടത് മരണവെപ്രാളത്തിൽ കാലുകളിട്ടടിക്കുന്ന ​ഗ്രഹനാഥനെ. പിന്നീട് അവർ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു.

Also Read: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; വയനാട്ടിൽ പോലീസുകാർക്കെതിരെ കൂട്ട നടപടി

കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് ലഭിച്ചു. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടു, അവിടെ ആരോ കയറിയിട്ടുണ്ട്. പരിസരവാസികളാണ് വിവരം വിളിച്ചു അറിയിച്ചത്. എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശവും നൽകി. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി.

അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നതും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. ഉടൻ തന്നെ മതിൽ ചാടി കടന്ന് പോലീസ് വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിലിലൂടെ അകത്ത് കയറിയ പോലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്.

അയാൾ പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പോലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു. കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞു.

ഇതനുസരിച്ച്, പോലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങിയി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പി ആർ ഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പോലീസ് അയാളുടെ വീട്ടുകാരെ വിവരമറിയിച്ചു. ബന്ധുക്കളെത്തുന്ന വരെ പോലീസ് സംഘം ആശുപത്രിയിൽ തുടർന്നു. ആത്മാർഥമായി കർത്തവ്യ നിർവഹണം നടത്തിയ സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു