Kochi Ship Accident MSC Manasa: വിഴിഞ്ഞം വിടരുത്, എംഎസ് സി മാന്‍സ എഫ് കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
Kochi Ship Accident: എം.എസ് സി മാനസ കപ്പലിനെ വിഴിഞ്ഞം തീരം വിടാൻ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് കോടതി നിർദേശം നൽകി. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എൽസ കപ്പലിന്റെ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെയ്ക്കാൻ നിർദേശം നൽകി ഹൈക്കോടതി. വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം.എസ് സി മാനസ- എഫ് ചരക്കുകപ്പൽ തടഞ്ഞുവെക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്.
എം.എസ് സി മാനസ കപ്പലിനെ വിഴിഞ്ഞം തീരം വിടാൻ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് കോടതി നിർദേശം നൽകി. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കടലിൽ അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ-3 കപ്പലിൽ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. ആറ് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കാഷ്യു പ്രമോഷൻ കൗൺസിൽ പറയുന്നത്.
ഈ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികൾ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എം.എസ്.സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പൽ തീരം വിടാൻ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ചാണ് കോടതി, കപ്പൽ തീരം വിടുന്നത് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കാനാണ് ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കീമിന്റ ബെഞ്ച് നിർദേശിച്ചിട്ടുള്ളത്. എംഎല്‍എസി എല്‍സ കടലില്‍ മുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.