Koduvally Kidnapping Case: കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി
Koduvally Kidnapping Case: കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നാണ് അന്നൂസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു എന്നാണ് വിവരം. യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും.

കൊടുവള്ളിയിൽ വീട്ടിൽ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ റസാഖുമായി ഫോണിൽ സംസാരിച്ചു.
കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നാണ് അന്നൂസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു എന്നാണ് വിവരം. യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസിൽ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവർ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയത്. വൈകുന്നേരം 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്.
KL 65 L8306 നമ്പർ കാറിലാണ് സംഘം യുവാവിന്റെ വീട്ടിൽ എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ചു. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണ് അനിയനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. ആദ്യം അനൂസിന്‍റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചത്.