Train Timing: നിയന്ത്രണങ്ങൾ പിൻവലിച്ചു; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ സമയത്തിൽ മാറ്റം

Konkan Railway New Timings: ഇന്ന് മുതൽ 2026 ജൂൺ 15 വരെ ഇനി കൊങ്കൺ വഴിയുള്ള ട്രെയിനുകൾ 110-120 കിലോമീറ്ററിലാണ് ഓടുക. കൊങ്കൺ പാതയിൽ മൺസൂൺ സമയങ്ങളിൽ ട്രെയിനിൻ്റെ വേ​ഗത 40-75 കിലോമീറ്ററാണ്. മഴയിലുണ്ടാകുന്ന മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്തുന്നത്.

Train Timing: നിയന്ത്രണങ്ങൾ പിൻവലിച്ചു; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ സമയത്തിൽ മാറ്റം

പ്രതീകാത്മക ചിത്രം

Published: 

21 Oct 2025 08:42 AM

മൺസൂൺ സമയക്രമം പിൻവലിച്ചതോടെ കൊങ്കൺ പാതയിലൂടെ (Konkan Railway revises timings) ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം. മൺസൂൺ കഴിയുന്നതിനാൽ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരും. ഇന്ന് മുതൽ 2026 ജൂൺ 15 വരെ ഇനി കൊങ്കൺ വഴിയുള്ള ട്രെയിനുകൾ 110-120 കിലോമീറ്ററിലാണ് ഓടുക. കൊങ്കൺ പാതയിൽ മൺസൂൺ സമയങ്ങളിൽ ട്രെയിനിൻ്റെ വേ​ഗത 40-75 കിലോമീറ്ററാണ്. മഴയിലുണ്ടാകുന്ന മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്തുന്നത്.

പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്ന് മണിക്കൂറോളം വൈകി പുറപ്പെടുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. നിലവിൽ എറണാകുളത്തുനിന്ന് രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നാകും യാത്ര ആരംഭിക്കുക. അതേസമയം, നിസാമുദ്ദീൻ-എറണാകുളം മംഗള (12618) നിലവിലോടുന്ന സമയത്തിൽ നിന്ന് വ്യത്യസ്തമായി ഒരുമണിക്കൂർ നേരത്തെ എത്തിച്ചേരും. രാത്രി 10.35ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഷൊർണൂരിൽ 4.10ന് എത്തിച്ചേരും.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തിച്ചേരും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെട്ട് എറണാകുളം ജംക്‌ഷനിൽ ഉച്ചയ്ക്ക് 1.45ന് എത്തും. കോഴിക്കോട്ട് വൈകിട്ട് ആറിന് എത്തും.

Also Read: കോട്ടയത്തേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് വൻ തിരിച്ചടി

മറ്റ് ട്രെയിനുകളുടം സമയക്രമം ഇങ്ങനെ

എറണാകുളം-അജ്മീർ മരുസാഗർ-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും.
തിരുവനന്തപുരം- ഭാവ്നഗർ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും.
എറണാകുളം-ഓഖ ( 16338) രാത്രി 12.07നാണ് എത്തിച്ചേരുക.
തിരുവനന്തപുരം-വെരാവൽ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും.
തിരുവനന്തപുരം– ചണ്ഡീഗഢ്‌ (12217) വൈകിട്ട് 4.27ന് കോഴിക്കോട്ടെത്തും.

പുറപ്പെടുന്ന സമയക്രമം

എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് ( 12617) എറണാകുളം ജംക്‌ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും.
തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 9.15നു പുറപ്പെടും.
എറണാകുളം –പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) രാവിലെ 2.15ന് എറണാകുളം ജംക്‌ഷനിൽ നിന്ന് പുറപ്പെടും.
വെരാവൽ വീക്ക്‌ലി എക്സ്പ്രസ് (16334) തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകിട്ട് 3.45ന് പുറപ്പെടും.
മുംബൈ എൽടിടി ഗരീബ് എക്സ്പ്രസ്(12202) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.45ന് പുറപ്പെടും.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും