Kozhikode Ammathottil: അമ്മത്തൊട്ടിലിലേക്ക് 1001-ാമത്തെ പെൺകൺമണി! സഹസ്രികയ്ക്ക് സ്നേഹത്തോടെ സ്വാഗതം
Sahasrika At Kozhikode Ammathottil: 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെയാണ് "സഹസ്ര" എന്ന് പേര് നൽകിയ പെൺകുഞ്ഞ് എത്തിച്ചേർന്നത്. ഇതായിരുന്നു 1000-ാമത്തെ പെൺകുട്ടി. ഈ പെൺകുട്ടി എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുരുന്നുകൂടി വന്നെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കോഴിക്കോട് ബീച്ചിന് അരികിലായി അമ്മത്തൊട്ടിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ (Kozhikode Ammathottil) 1001-ാമത്തെ പെൺകുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെയാണ് “സഹസ്ര” എന്ന് പേര് നൽകിയ പെൺകുഞ്ഞ് എത്തിച്ചേർന്നത്. ഇതായിരുന്നു 1000-ാമത്തെ പെൺകുട്ടി. ഈ പെൺകുട്ടി എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുരുന്നുകൂടി വന്നെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കോഴിക്കോട് ബീച്ചിന് അരികിലായി അമ്മത്തൊട്ടിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ സഹസ്രിക. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് വെറും രണ്ട് മാസം മാത്രം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. 1000-ാമത്തെ കുഞ്ഞായ സഹസ്രയുടെ പിൻഗാമിയായതുകൊണ്ട് തന്നെ സഹസ്രിക എന്നാണ് ഈ പെൺകുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
ALSO READ: വടകര എം.ഡി.എം.എ കേസ്, അധ്യാപികയുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാട്
പെൺകുട്ടിയുടെ പേരും മറ്റ് വിവരങ്ങളും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിയാണ് അറിയിച്ചത്. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് “സഹസ്രിക”. കഴിഞ്ഞ ജൂൺ നാലിനാണ് “ഹരിതാംശ്” എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു. ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് പുതുതായി എത്തിയ അതിഥിയായതുകൊണ്ടാണ് ഈ ആൺകുഞ്ഞിന് ഹരിതാംശ് എന്ന് പേര് നൽകിയതെന്ന് സമിതി അധികൃതർ അറിയിച്ചു.
സഹസ്രിക എന്ന പെൺകുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തന്നെ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നഴ്സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ്ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ സന്ദർശിക്കാൻ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീഴുമായിരുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ച്, പരിചരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. “സഹസ്രിക” യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു
English Summary:
A two-month-old baby girl has found safe shelter at the Ammathottil near Kozhikode Beach Hospital. Managed by the Kerala State Council for Child Welfare, the infant has been affectionately named Sahasrika.