Mukkom Child Abuse: മുക്കത്ത് 4 വയസ്സുകാരിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ
Kozhikode Mukkam Child Abuse Case: അങ്കണവാടിയിലെ ടീച്ചറുമായുള്ള സംഭാഷണത്തിനിടെയാണ് പീഡനവിവരം പുറത്ത് വന്നത്. മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥിലാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്നുമാണ് പ്രതിയെ മുക്കം പോലീസ് പിടികൂടിയത്.
മുക്കത്താണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ മിഥിലാജ് വീട്ടിലെ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അങ്കണവാടിയിലെ ടീച്ചറുമായുള്ള സംഭാഷണത്തിനിടെയാണ് പീഡനവിവരം പുറത്ത് വന്നത്. ശരീരത്തിലെ വേദനയെ കുറിച്ച് പറഞ്ഞപ്പോൾ അധ്യാപിക കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.
ഇതോടെയാണ് കുട്ടി ലൈംഗിക ഉപദ്രവം നേരിട്ടതായി മനസിലായത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ALSO READ: ദീപകിൻ്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതി ഒളിവിൽ?, കേസെടുത്ത് പോലീസ്
തിരുവനന്തപുരത്ത് പെൺകുട്ടി വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ
വലിയമലയിൽ സ്കൂൾ വിദ്യാർത്ഥിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്. കിടപ്പുമുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പെൺകുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. വൈകിട്ട് അമ്മയും അനുജനും വീട്ടിലെത്തിയപ്പോഴാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.