Fresh Cut Waste Plant: ഫ്രഷ് കട്ട് പ്ലാൻ്റ് ഇന്ന് മുതൽ പ്രവർത്തിക്കും; അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ

Kozhikode Fresh Cut Waste Plant Operate: അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നത് വരെ ഫാക്ടറിക്ക് മുന്നിൽ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. വരും ദിവസങ്ങളിലും പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം. സംസ്കരിക്കുന്ന മാലിന്യത്തിൻറെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറക്കണമെന്ന നിബന്ധനയോടെയാണ് പ്ലാൻ്റ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Fresh Cut Waste Plant: ഫ്രഷ് കട്ട് പ്ലാൻ്റ് ഇന്ന് മുതൽ പ്രവർത്തിക്കും; അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ

ഫ്രഷ് കട്ട് പ്ലാൻ്റിന് മുന്നിലെ പ്രതിഷേധം

Published: 

31 Oct 2025 07:06 AM

കോഴിക്കോട്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. ഉപാധികളോടെ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അതേസമയം അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നത് വരെ ഫാക്ടറിക്ക് മുന്നിൽ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. വരും ദിവസങ്ങളിലും പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം.

മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട്‌ തുറക്കാൻ തീരുമാനമായത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിൻറെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറക്കണമെന്ന നിബന്ധനയോടെയാണ് പ്ലാൻ്റ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പ്ലാൻ്റ് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ചെമ്പല്ലി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍

അതിനിടെ, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രി സമയത്ത് വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പോലീസ് അറിയിച്ചു. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻറ് തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇന്നലെ വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. ഫ്രഷ് കട്ടിൻറെ പ്രവർത്തനം ചട്ടങ്ങൾ പാലിച്ചുകൊണ്ടാണെന്നാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡും റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഫ്രഷ് കട്ട്‌ സമരവുമായി ബന്ധപ്പെട്ട സംഘർഷം നടന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തത്. സമരസമിതിയിലെ പ്രവർത്തകരുടെ വീടുകളിൽ കയറിയുള്ള പോലീസ് പരിശോധനയ്ക്ക് എതിരെ യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ വരെ പോലീസ് പരിശോധന നടത്തുന്നത് അവസാനിപ്പിക്കണന്നും ആവശ്യം ഉയർന്നു. എന്നാൽ കുറ്റക്കാർക്കെതിരെ മാത്രമേ നടപടി സ്വീകരിക്കൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും