MVD diesel shortage : മോട്ടോർവാഹന വകുപ്പിന്റെ വാഹനങ്ങൾ ഷെഡ്ഡിലായിട്ട് മൂന്നുമാസം, പരിശോധനകൾ താളംതെറ്റി

Kozhikode MVD Enforcement Diesel Vehicles : വാഹനങ്ങൾക്ക് ഡീസലടിക്കാനുള്ള തുക റോഡ് സേഫ്റ്റി അതോറിറ്റിയാണ് അനുവദിക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

MVD diesel shortage : മോട്ടോർവാഹന വകുപ്പിന്റെ വാഹനങ്ങൾ ഷെഡ്ഡിലായിട്ട് മൂന്നുമാസം, പരിശോധനകൾ താളംതെറ്റി

Mvd

Published: 

02 Nov 2025 | 08:17 PM

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് (MVD) കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഡീസൽ വാഹനങ്ങൾ മൂന്നു മാസത്തോളമായി അനക്കമില്ലാതെ കിടക്കുകയാണ്. വാഹനങ്ങൾക്ക് ഡീസൽ അടിച്ച വകയിൽ രണ്ടുലക്ഷം രൂപയോളം കുടിശ്ശിക വന്നതോടെയാണ് പമ്പുടമകൾ ഡീസൽ നൽകുന്നത് നിർത്തിവെച്ചത്. ഇതോടെ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ വാഹനങ്ങൾ ഉൾപ്പെടെ അഞ്ച് വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൻ്റെ പ്രധാന വാഹനങ്ങളായ ഇന്റർസെപ്റ്റർ വാഹനങ്ങളുൾപ്പെടെയാണ് നിർത്തിയതോടെ പരിശോധനകൾ താളം തെറ്റിയിരിക്കുകയാണ്.
ഈ വാഹനങ്ങളിൽ രണ്ടെണ്ണം ഗ്രൗണ്ടിലും ബാക്കിയുള്ളവ ഓട്ടോമാറ്റിക് ഹെവി വെഹിക്കിൾ ഫിറ്റ്‌നസ് ടെസ്റ്റിങ് സ്റ്റേഷനുള്ളിലുമായി പൂട്ടിയിട്ടിരിക്കുകയാണ്. അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർധിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ പ്രധാന വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നത് പരിശോധനകളുടെ താളം തെറ്റിച്ചിട്ടുണ്ട്.

 

ഇലക്ട്രിക് വാഹനങ്ങളിൽ മാത്രം ഓട്ടം

 

എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിലവിൽ ഒൻപത് വാഹനങ്ങളാണുള്ളത്. ഇതിൽ അഞ്ചെണ്ണം ഡീസൽ വാഹനങ്ങളും, ബാക്കിയുള്ള നാലെണ്ണം ഇലക്ട്രിക് വാഹനങ്ങളുമാണ്. ഡീസൽ വാഹനങ്ങൾ നിലച്ചതോടെ നിലവിൽ ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണ് പരിശോധനകൾ മുന്നോട്ട് പോകുന്നത്.

Also read – 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി, ശബരിമല യാത്ര ഇനി കഠിനമാകില്ല

നഗരത്തിൽ സാധാരണയായി ഏഴ് സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. ഡീസൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ, രാവിലെ പരിശോധന കഴിഞ്ഞ് തിരിച്ചെത്തുന്ന ഇലക്ട്രിക് വാഹനം ചാർജ് ചെയ്ത ശേഷം മാത്രമാണ് അടുത്ത സ്ക്വാഡ് പോകുന്നത്. പ്രവർത്തനങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യതക്ക് അനുസരിച്ച് ക്രമീകരിച്ചിരിക്കുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതർ പറയുന്നു.

വാഹനങ്ങൾക്ക് ഡീസലടിക്കാനുള്ള തുക റോഡ് സേഫ്റ്റി അതോറിറ്റിയാണ് അനുവദിക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. പണമുണ്ടായിട്ടും ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ ഓഫീസിൽ നിന്ന് തുക അനുവദിക്കാത്തത്. ഉടൻ അയക്കാം എന്ന് പറയുന്നതല്ലാതെ ഫണ്ട് അയക്കുന്നില്ല, എന്നും അധികൃതർക്ക് ആക്ഷേപമുണ്ട്.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ