Kozhikode Boy Death: മൾബറി പറിക്കാൻ മരത്തിൽ കയറി, കൊമ്പൊടിഞ്ഞ് കിണറ്റിൽ വീണു; കോഴിക്കോട് 10 വയസ്സുകാരൻ ദാരുണാന്ത്യം

Kozhikode 10 Year Old Boy Death: അവിടെ ഉണ്ടായിരുന്ന കിണറിന്റെ അരമതിലിൽ കയറിയപ്പോഴാണ് കൊമ്പ് ഒടിയുകയും കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ ഓടികൂടിയത്. നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kozhikode Boy Death: മൾബറി പറിക്കാൻ മരത്തിൽ കയറി, കൊമ്പൊടിഞ്ഞ് കിണറ്റിൽ വീണു; കോഴിക്കോട് 10 വയസ്സുകാരൻ ദാരുണാന്ത്യം

മുനവ്വർ

Published: 

16 Apr 2025 16:16 PM

നാദാപുരം: കോഴിക്കോട് നാദാപുരത്ത് കിണറ്റിൽ വീണ 10 വയസുകാരന് ദാരുണാന്ത്യം. മൾബറി പറിക്കാൻ വേണ്ടി കിണറിന്റെ അരമതിലിൽ കയറിയപ്പോഴാണ് അപകടം. മാമുണ്ടേരി നെല്ലില്ലുള്ളതിൽ ഹമീദിന്റെ മകൻ മുനവ്വർ (10) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വർ മൾബറി പറിക്കാൻ ശ്രമിക്കവെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്ക് വീണത്.

അവിടെ ഉണ്ടായിരുന്ന കിണറിന്റെ അരമതിലിൽ കയറിയപ്പോഴാണ് കൊമ്പ് ഒടിയുകയും കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ ഓടികൂടിയത്. നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: സലീന ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, മെഹബൂബ്.

കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തി അമ്മയും ജീവനൊടുക്കി

കൊല്ലം കരുനാ​ഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കുലശേഖരപുരം കൊച്ചുമാമൂടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി കൃഷ്ണ (35), മക്കളായ ഏഴ് വയസുകാരി അനാമിക, ഒന്നര വയസുകാരി ആത്മിക എന്നിവർക്കാണ് ദാരുണ മരണം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും തീ ആളികത്തിയിരുന്നു.

വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലായതോടെ നാട്ടുകാർ ജനൽചില്ലുകൾ തകർത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. അപ്പോഴേക്കും വിവരം അറിഞ്ഞ് പോലീസും കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തുകയും ചെയ്തു. പൊള്ളലേറ്റ അമ്മയെയും മക്കളെയും ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ അമ്മ ചൊവ്വാഴ്ച വൈകീട്ടോടെയും മക്കൾ രാത്രിയോടെയും മരിക്കുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ