Kozhikode youth’s Kidnapped case: അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയിട്ട് അഞ്ച് ദിവസം, കണ്ടെത്താനാകാതെ പൊലീസ്, മലപ്പുറത്തെന്ന് സൂചന
Kozhikode youth’s Kidnapped case: മൊബൈൽ നെറ്റ് വർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസിപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ അന്വേഷണം ഊർജിതമാക്കി. ജില്ലയിലും മലപ്പുറത്തെയും വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. കൊടുവള്ളി പരപ്പാറ സ്വദേശി അനൂസ് റോഷനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അനൂസിനെ കണ്ടെത്താനായിട്ടില്ല.
മൊബൈൽ നെറ്റ് വർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസിപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ അന്വേഷണം ഊർജിതമാക്കി. ജില്ലയിലും മലപ്പുറത്തെയും വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉത്തരമേഖല ഐജി രാജ്പാൽ മീണ, റൂറൽ എസ്പി കെ.ഇ.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് അനൂസ് റോഷന്റെ മാതാവ് നൽകിയ പരാതിയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി കരിമണ്ണുകുഴിയിൽ മുഹമ്മദ് ഷാഫിയെ ആണ് അറസ്റ്റ് ചെയ്ത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
ALSO READ: രണ്ടാമത് കറി ചോദിച്ചിട്ട് നൽകിയില്ല; കട്ടപ്പനയിൽ ഹോട്ടലിൽ കൂട്ടത്തല്ല്
ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. KL 65 L8306 നമ്പർ കാറിലാണ് സംഘം യുവാവിന്റെ വീട്ടിൽ എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ചു. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണ് അനിയനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം.
ആദ്യം അനൂസിന്‍റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചത്. അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്ന് മാതാവ് ജമീല മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ട് പോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും മൂന്ന് പേര്‍ക്കായി അജ്മൽ റോഷൻ ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു.